ബ്വേനസ് എയ്റിസ്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയിൽ തെറ്റായ മൊഴി നൽകിയതിന് അംഗരക്ഷകൻ അറസ്റ്റിൽ. ജൂലിയോ സെസാർ കൊറീയയാണ് അറസ്റ്റിലായത്. മരണസമയത്ത് മറഡോണയുടെ മുറിയിലുണ്ടായിരുന്നു കൊറീയ.
2020 നവംബർ 25നാണ് ഹൃദയാഘാതത്തെത്തുടർന്ന് വീട്ടിൽവെച്ച് മറഡോണയുടെ മരണം സംഭവിക്കുന്നത്. മെഡിക്കൽ സംഘത്തിന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചതായി ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് അന്വേഷണം. മെഡിക്കൽ സംഘത്തിലെ ഏഴുപേർ അന്വേഷണം നേരിടുകയാണ്.
അന്വേഷണ സംഘത്തിന് വിവരങ്ങൾ നൽകാതിരിക്കുകയും മൊഴിയിൽ കള്ളംപറയുകയും ചെയ്തെന്നാണ് കൊറീയക്കെതിരായ കേസ്. പരസ്പരവിരുദ്ധമായ മൊഴികളാണ് ഇയാൾ നൽകിയതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആരോഗ്യനില വഷളായപ്പോൾ ആവശ്യമായ പരിചരണം മറഡോണക്ക് മെഡിക്കൽ സംഘം ലഭ്യമാക്കിയില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/KRCeviX