
കത്തിജ്വലിക്കുന്ന ഫോമുമായി കളിച്ച് ഈ സീസണിൽ ട്രെബിൾ നേടാമെന്ന മോഹവുമായി മുന്നേറിയ ലിവർപൂളിനെ തളച്ച് പ.എസ്.ജി. ചാമ്പ്യൻസ് ലീഗിൽ പാരിസ് സെയ്ന്‍റ് ജെർമനോട് പെനാൾട്ടി ഷൂട്ടൗട്ടിലാണ് ലിവർപൂൾ തോറ്റത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലെ ഷൂട്ടൗട്ടിൽ 4-1നാണ്� ചെമ്പടയുടെ തോൽവി.
ലിവർപൂൾ പുറത്തായതിന് ശേഷം വ്യത്യസ്ത പ്രതികരണവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ‘സലാഹിന്‍റെ ബാലൺ ഡി ഓറാണ് ആ പോയത്,’ എന്നാണ് ഒരു ആരാധകന്‍റെ ട്വീറ്റ്. ഈ സീസണിൽ മിന്നും ഫോമിലുള്ള സലാഹ് ബാലൺ ഡി ഓറിന് മത്സരിക്കുന്നവരിൽ പ്രധാനിയായിരുന്നു. എന്നാ ഈ മത്സരത്തിലെ പ്രകടനം അദ്ദേഹത്തെ പിന്നോട്ട് വലിപ്പിച്ചു എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ലിവർപൂൾ പി.എസ്.ജിയെ കുറച്ചുകണ്ടെന്നും അങ്ങനെ ചെയ്യരുതായിരുന്നുവെന്നും ആരാധകർ പറയുന്നു.
ആദ്യ പാദത്തിൽ ഒരു ഗോളിന്‍റെ ലീഡ് ലിവർപൂൾ നേടിയപ്പോൾ രണ്ടാം പാദത്തിൽ ഒസ്മാൻ ഡെംബലയുടെ ഗോളിലൂടെ പി.എസ്.ജി തിരിച്ചുവരികയായിരുന്നു. ലിവർപൂൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പി.എസ്.ജിയുടെ ഗോൾകീപ്പര്ത്സ ഡോണ്ണറുമയെ മറികടക്കാൻ ആൻഫീൽഡുകാർക്കായില്ല. ഷൂട്ടൗട്ടിൽ ഗോൾകീപ്പർ ഡൊണ്ണരുമ പിഎസ്ജിയുടെ ഹീറോയായി മാറുകയായിരുന്നു. ലിവർപൂളിന്റെ ഡാർവിൻ നൂനസ്, കർട്ടിസ് ജോൺസ് എന്നിവരുടെ പെനാൾറ്റി രക്ഷിച്ചാണ് ഡൊണ്ണറുമ തിളങ്ങിയത്. പാരീസിന് ആയി പെനാൾട്ടി എടുത്ത 4 പേരും ലക്ഷ്യം കണ്ടപ്പോൾ ലിവർപൂളിൽ മുഹമ്മദ് സലാഹ് മാത്രമാണ് ക്ഷ്യം കണ്ടത്.
നന്നായി കളിച്ച ടീം വിജയം കണ്ടെന്നും ആൻഫീൽഡിൽ പി.എസ്.ജി മിന്നുകയായിരുന്നുവെന്നും ആരാധകർ പ്രതികരിക്കുന്നു. നിർഭാഗ്യം കൊണ്ടാണ് ലിവർപൂൾ തോറ്റതെന്നും താൻ ഉൾപ്പട്ടെ ഏറ്റവും മികച്ച ഫുട്ബാൾ മത്സരമായിരുന്നു ഇതെന്നും വലിവർപൂൾ മാനേജർ ആർനെ സ്ലോട്ട് മത്സരം ശേഷം പറഞ്ഞു. ഗോഴൾ നേടാൻ സാധിച്ചില്ലെങ്കിൽ മികച്ച കളിയാണ് പുറത്തെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/HUtzqpf