Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് ഫൈനൽ! മാഞ്ചസ്റ്റർ യുനൈറ്റഡും ടോട്ടൻഹാമും ഏറ്റുമുട്ടും
    • മറഡോണയുടെ മെഡിക്കൽ രേഖകൾ പിടിച്ചെടുക്കാൻ റെയ്ഡ്
    • ഗണ്ണേഴ്സിന്റെ സ്വപ്നം തകർത്ത് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
    • ഏഷ്യൻ കപ്പ് യോഗ്യത; ഛേത്രിയും ആഷിഖും സാധ്യത സംഘത്തിൽ
    • ക്രിസ്റ്റ്യാനോയുടെ മകൻ പോർചുഗൽ അണ്ടർ -15 ടീമിൽ; നിന്നെയോർത്ത് അഭിമാനിക്കുന്നുവെന്ന് സൂപ്പർതാരം
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Friday, May 9
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»‘ഞങ്ങളാണ് മികച്ച ടീം, ഇനിയെങ്കിലും ബഹുമാനിക്കൂ…’; തകർപ്പൻ ജയത്തിനു പിന്നാലെ റാഫിഞ്ഞക്ക് മറുപടിയുമായി ഡി പോൾ
    Football

    ‘ഞങ്ങളാണ് മികച്ച ടീം, ഇനിയെങ്കിലും ബഹുമാനിക്കൂ…’; തകർപ്പൻ ജയത്തിനു പിന്നാലെ റാഫിഞ്ഞക്ക് മറുപടിയുമായി ഡി പോൾ

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadMarch 26, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ‘ഞങ്ങളാണ് മികച്ച ടീം, ഇനിയെങ്കിലും ബഹുമാനിക്കൂ…’; തകർപ്പൻ ജയത്തിനു പിന്നാലെ റാഫിഞ്ഞക്ക് മറുപടിയുമായി ഡി പോൾ
    Share
    Facebook Twitter Telegram WhatsApp

    ബ്യൂണസ് ഐറിസ്: ബ്രസീൽ-അർജന്‍റീന മത്സരം കളത്തിലും ആരാധകരുടെ മനസ്സിലും ആവേശം നിറക്കാറുണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും പതിവ് തെറ്റിയില്ല.

    ഗോളടിയും തമ്മിലടിയുമായി നാടകീയമായിരുന്നു മത്സരം. മത്സരത്തിനിടെ ഇരു ടീമുകളിലെയും താരങ്ങൾ കൈയാങ്കളിയുടെ വക്കിലെത്തിയത് നാടകീയ നിമിഷങ്ങൾ സമ്മാനിച്ചു. ഇടവേളക്കു പിരിയുന്ന സമയത്തും താരങ്ങൾ നേർക്കുനേരെ വന്നിരുന്നു. മത്സരത്തിനു മുമ്പേ താരങ്ങൾ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളും ആവേശത്തിന് തീ പടർത്തിയിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ബ്രസീൽ താരം റാഫിഞ്ഞ നടത്തിയ പരാമർശമായിരുന്നു.

    ‘സംശയമില്ല, ഞങ്ങൾ അർജന്‍റീനയെ തോൽപിക്കും, ഞാൻ ഗോളും അടിക്കും, അതിനി കളിക്കളത്തിലായാലും പുറത്തായാലും’ -ഒരു അഭിമുഖത്തിൽ റാഫിഞ്ഞ പറഞ്ഞു. എന്നാൽ, കളത്തിൽ അതൊന്നും കണ്ടില്ല. താരത്തെ ശരിക്കും പൂട്ടി. ഫലം കാണിക്കുന്നതുപോലെ തീർത്തും ഏകപക്ഷീയമായിരുന്നു മത്സരം. സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെയും പന്തടക്കത്തിലും ഷോട്ടുകളിലും മത്സരത്തിലുടനീളം അർജന്‍റീനയുടെ ആധിപത്യം പ്രകടമായിരുന്നു. ബ്രസീൽ പ്രതിരോധത്തിലെ പിഴവുകളാണ് ടീമിന് തിരിച്ചടിയായത്. മറുവശത്ത് അർജന്‍റീന രാജകീയമായി തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കി.

    Read Also:  ചാമ്പ്യന്മാരെ ഞെട്ടിച്ച് ചെൽസി; യുനൈറ്റഡിനെ വീഴ്ത്തി ബ്രെന്‍റ്ഫോർഡ്

    മത്സരശേഷം അർജന്റീന താരം റോഡ്രിഗോ ഡി പോൾ, റാഫിഞ്ഞക്കുള്ള മറുപടിയും നൽകി. കഠിനാധ്വാനത്തിലൂടെയും വിജയത്തിലൂടെയും ആണ് അർജന്റീന അവർക്കുള്ള ബഹുമാനം നേടിയെടുത്തത് എന്ന് വ്യക്തമാക്കി. ‘ഞങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്ന് കളത്തിൽ കാണിച്ചു തന്നു. ഞങ്ങൾ ആരോടും അനാദരവ് കാണിക്കാറില്ല. ഈ വർഷങ്ങളിലെല്ലാം, ഞങ്ങളോടാണ് പലരും അനാദരവ് കാണിച്ചത്. ആരും സഹായിച്ചില്ല. ഞങ്ങൾ എല്ലാം സ്വന്തമായി നേടിയെടുത്തതാണ്. ഞങ്ങൾ അത് തെളിയിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറ് വർഷമായി, ഞങ്ങളാണ് ഏറ്റവും മികച്ച ടീം. അവർ ഞങ്ങളെ ബഹുമാനിക്കട്ടെ’ -മധ്യനിര താരം ഡി പോൾ പ്രതികരിച്ചു.

    ലോകകപ്പ് യോഗ്യത നേടാനായെങ്കിലും ഇനിയും മത്സരങ്ങൾ ബാക്കിയുണ്ട്. നേരത്തെ പറഞ്ഞിരുന്നു, സൗഹൃദ മത്സരമോ, യോഗ്യത മത്സരോ, ഫൈനലോ ആവട്ടെ, എല്ലാ മത്സരങ്ങളും തങ്ങൾക്ക് ഒരുപോലെയാണ്. ലോകകപ്പ് അകലെയാണ്, അതുകൊണ്ട് ക്ലബ് മത്സരങ്ങളിലും ജൂണിൽ നടക്കുന്ന മത്സരങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

    ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്‍റീന കാനറികളുടെ ചിറകരിഞ്ഞത്. തോൽവിയോടെ മുൻ ചാമ്പ്യന്മാർ തെക്കൻ അമേരിക്കൻ റൗണ്ടിൽ നാലാം സ്ഥാനത്തേക്ക് വീണു.ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, പകരക്കാരൻ ഗിലിയാനോ സിമിയോണി എന്നിവരാണ് അർജന്‍റീനക്കായി വലകുലുക്കിയത്. മാത്യൂസ് കുൻഹയുടെ വകയായിരുന്നു ബ്രസീലിന്‍റെ ആശ്വാസ ഗോൾ.

    Read Also:  ക്രിസ്റ്റ്യാനോയുടെ മകൻ പോർചുഗൽ അണ്ടർ -15 ടീമിൽ; നിന്നെയോർത്ത് അഭിമാനിക്കുന്നുവെന്ന് സൂപ്പർതാരം

    From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/jHgRf0t

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഇ​ന്തോ​നേ​ഷ്യ​ക്കെതിരെ പൊ​രു​തി വീ​ണ് ബ​ഹ്റൈ​ൻ
    Next Article ‘എനിക്ക് ഒരു ലോകകപ്പും രണ്ടു കോപ്പ അമേരിക്ക കിരീടവുമുണ്ട്, നീ വട്ടപൂജ്യം!’ കളത്തിൽ ഏറ്റുമുട്ടി റോഡ്രിഗോയും പരേഡസും

    Related Posts

    യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് ഫൈനൽ! മാഞ്ചസ്റ്റർ യുനൈറ്റഡും ടോട്ടൻഹാമും ഏറ്റുമുട്ടും

    May 9, 2025

    മറഡോണയുടെ മെഡിക്കൽ രേഖകൾ പിടിച്ചെടുക്കാൻ റെയ്ഡ്

    May 8, 2025

    ഗണ്ണേഴ്സിന്റെ സ്വപ്നം തകർത്ത് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

    May 8, 2025

    ഏഷ്യൻ കപ്പ് യോഗ്യത; ഛേത്രിയും ആഷിഖും സാധ്യത സംഘത്തിൽ

    May 8, 2025

    ക്രിസ്റ്റ്യാനോയുടെ മകൻ പോർചുഗൽ അണ്ടർ -15 ടീമിൽ; നിന്നെയോർത്ത് അഭിമാനിക്കുന്നുവെന്ന് സൂപ്പർതാരം

    May 7, 2025

    നാടകീയ സെമി; ഒടുവിൽ ഫൈനൽ ടിക്കറ്റ് ഇന്ററിന്

    May 7, 2025
    Don't Miss

    യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് ഫൈനൽ! മാഞ്ചസ്റ്റർ യുനൈറ്റഡും ടോട്ടൻഹാമും ഏറ്റുമുട്ടും

    May 9, 2025By Rizwan Abdul Rasheed

    ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ഫൈനലിൽ. സെമി രണ്ടാംപാദത്തിൽ അത്ലറ്റിക് ബിൽബാവോയെ 4-1ന് തകർത്താണ് പ്രീമിയർ ലീഗിൽ മോശം…

    മറഡോണയുടെ മെഡിക്കൽ രേഖകൾ പിടിച്ചെടുക്കാൻ റെയ്ഡ്

    May 8, 2025

    ഗണ്ണേഴ്സിന്റെ സ്വപ്നം തകർത്ത് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

    May 8, 2025

    ഏഷ്യൻ കപ്പ് യോഗ്യത; ഛേത്രിയും ആഷിഖും സാധ്യത സംഘത്തിൽ

    May 8, 2025
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo
    • Telegram
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.