
ഐസോൾ: ഐ ലീഗിൽ ഗോകുലം കേരളക്ക് ചൊവ്വാഴ്ച എവേ മത്സരം. മിസോറം ടീമായ ഐസോൾ എഫ്.സിയാണ് എതിരാളികൾ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഡൽഹി എഫ്.സിക്കെതിരേ മികച്ച ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മലബാറിയൻസ്.
തുടർ തോൽവികൾക്ക് ശേഷമാണ് ഗോകുലം വിജയ വഴിയിൽ തിരിച്ചെത്തിയത്. 15 മത്സരം പൂർത്തിയാക്കിയ ഗോകുലം 22 പോയന്റുമായിപട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം ജയിക്കുകയാണെങ്കിൽ പോയന്റ് ടേബിളിൽ നേട്ടമുണ്ടാക്കാൻ ഗോകുലത്തിന് കഴിയും. മറ്റു ടീമുകളുടെ ജയ പരാജയങ്ങൾ ആശ്രയിച്ചായിരിക്കും കിരീടസാധ്യത. 15 മത്സരങ്ങളിൽ 11 പോയന്റ് മാത്രമുള്ള ഐസോൾ പട്ടികയിൽ 11ാം സ്ഥാനത്താണ്.�
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/a9RNvCM