ലയണൽ മെസിയുടെ തകർപ്പൻ സോളോ ഗോളുകളുടെ കരുത്തിൽ മോൺട്രേയിലിനെതിരെ ഇന്റർമയാമിക്ക് 4-1ന്റെ ജയം. ക്ലബ് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ നടന്ന മേജർ സോക്കർ ലീഗ് മത്സരത്തിലാണ് ഇന്റർമയാമിയുടെ തിരിച്ചു വരവ്.
രണ്ടാം മിനിറ്റിൽ മയാമിയെ ഞെട്ടിച്ച് മൊണ്ട്റിയാൽ വലകുലുക്കി. പ്രിൻസ് ഒവുസുവാണ് ഗോൾ നേടിയത്. എന്നാൽ, ആദ്യ പകുതിയിൽ തന്നെ മയാമി തിരിച്ചടിച്ചു. 33ാം മിനിറ്റിൽ ടാഡിയോ അലൈൻഡേ സമനില ഗോൾ നേടി. ബോക്സിന്റെ വലത് മൂലയിൽ നിന്ന് മെസി തൊടുത്തൊരു ഷോട്ട് പിഴവുകളില്ലാതെ വലയിലെത്തി. ഇതോടെ ആദ്യപകുതിയിൽഇൻർമയാമി 2-1ന്റെ ലീഡെടുത്തു.
രണ്ടാം പകുതിയിൽ 60ാം മിനിറ്റിൽ തന്നെ മയാമി ലീഡ് ഉയർത്തി. രണ്ട് മിനിറ്റിനകം തന്നെ മെസിയുടെ രണ്ടാം ഗോളും പിറന്നു. എട്ട് ഡിഫൻഡർമാരെ വെട്ടിച്ച് സോളോ റണ്ണിലൂടെ മെസ്സിയടിച്ച ഗോളിലൂടെ ഇന്റർ മയാമി 4-1ന് മുന്നിലെത്തി. ഇതോടെ ഇന്റർമയാമിയുടെ അവസാന നാല് മത്സരങ്ങളിൽ നിന്ന് മെസ്സി ഏഴ് ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്റർ മയാമിക്കെതിരെ മറുപടിയില്ലാത്ത നാലു ഗോളുകളാണ് പിഎസ്ജി അടിച്ചുകൂട്ടിയത്. മെസിയും സ്വാരെസും മുഴുവൻ സമയവും കളിച്ചിട്ടും പിഎസ്ജി വല കുലുക്കാൻ ഇന്റർമയാമിക്കു സാധിച്ചില്ല.
ആദ്യ പകുതിയിലായിരുന്നു പിഎസ്ജിയുടെ നാലു ഗോളുകളും പോർച്ചുഗീസ് താരം ജോവോ നെവസ് പിഎസ്ജിക്കായി ഇരട്ട ഗോളുകൾ നേടി. 6,39 മിനിറ്റുകളിലായിരുന്നു നെവസിന്റെ ഗോളുകള്‍. 44–ാം മിനിറ്റില്‍ ഇന്റർ മയാമി താരം തോമസ് അവിലെസിന്റെ സെൽഫ് ഗോളും പിഎസ്ജിയുടെ ലീഡ് വർധിപ്പിച്ചു. ആദ്യ പകുതിയുടെ ഇന്‍ജറി ടൈമിൽ അച്റഫ് ഹക്കീമി പിഎസ്ജിയുടെ നാലാം ഗോൾ കണ്ടെത്തി.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ