Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ക്ല​ബ് ലോ​ക​ക​പ്പ്; സെ​മി​യി​ലേ​ക്കാ​ര്?
    • ഡിയാഗോ, ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല
    • ഫുട്ബോൾ ട്രാൻസ്ഫർ വാർത്തകൾ: എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ടോട്ടൻഹാം
    • വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ; കരമാർഗം യു.കെ പിടിക്കാനുള്ള യാത്ര; ഒടുവിൽ വൻദുരന്തം, ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തി ജോട്ടയുടെ വിയോഗം
    • ‘വിശ്വസിക്കാൻ സാധിക്കുന്നില്ല, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും’; ജോട്ടയുടെ വിയോഗത്തിൽ അനുശോചിച്ച് ക്രിസ്റ്റ്യാനോ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Friday, July 4
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ; കരമാർഗം യു.കെ പിടിക്കാനുള്ള യാത്ര; ഒടുവിൽ വൻദുരന്തം, ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തി ജോട്ടയുടെ വിയോഗം
    Football

    വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ; കരമാർഗം യു.കെ പിടിക്കാനുള്ള യാത്ര; ഒടുവിൽ വൻദുരന്തം, ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തി ജോട്ടയുടെ വിയോഗം

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadJuly 3, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ; കരമാർഗം യു.കെ പിടിക്കാനുള്ള യാത്ര; ഒടുവിൽ വൻദുരന്തം, ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തി ജോട്ടയുടെ വിയോഗം
    Share
    Facebook Twitter Telegram WhatsApp
    ജോട്ടയും സഹോദനും സഞ്ചരിച്ച കാർ കത്തിയമർന്ന നിലയിൽ, ഡിയോഗോ ജോട്ട

    മഡ്രിഡ്: ലിവർപൂളിന്‍റെ മുന്നേറ്റ താരം ഡിയോഗോ ജോട്ടയുടെ മരണത്തിനു കാരണമായ കാർ അപകടം സംഭവിച്ചത് യു.കെയിലേക്കുള്ള യാത്രബോട്ട് പിടിക്കാനുള്ള യാത്രക്കിടെയെന്ന് റിപ്പോർട്ട്. അടുത്തിടെ ശ്വാസകോശ ശസ്ത്രക്രിയക്ക് വിധേയനായ ജോട്ടയോട് വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതോടെ കരമാർഗം ലിവർപൂളിലേക്ക് സഞ്ചരിക്കാമെന്നായി. ഇടയിലുള്ള ചെറിയ കടൽദൂരം സാൻതാൻഡറിൽനിന്ന് രാത്രി പുറപ്പെടുന്ന ഫെറിയിൽ പിന്നിടാനായിരുന്നു ഉദ്ദേശ്യം.

    തിങ്കളാഴ്ച ലിവർപൂളിന്‍റെ പ്രീ-സീസൺ പരിശീലനം തുടങ്ങാനിരിക്കെയാണ് ജോട്ടയും ഇളയ സഹോദരൻ ആന്ദ്രേയും ബോട്ടിൽ മറുകരയിൽ എത്താൻ തീരുമാനിച്ചത്. കാറും ബോട്ടിൽ കയറ്റി യു.കെയിൽ എത്തിച്ചശേഷം കരമാർഗം ലിവർപൂളിലേക്ക് യാത്ര തുടരാനായിരുന്നു പദ്ധതി. എന്നാൽ സാൻതാൻഡറിൽ എത്തുന്നതിനു മുമ്പ് സ്പാനിഷ് പ്രവിശ്യയായ സമോറയിൽ പ്രാദേശിക സമയം രാത്രി 12.30ഓടെ ജോട്ട ഓടിച്ചിരുന്ന ലംബോർഗിനി കാർ നിയന്ത്രണംവിട്ട് അപകടത്തിൽപെട്ടു.

    മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിക്കുകയും പിന്നാലെ റോഡിൽനിന്ന് തെന്നിമാറിയ കാറിന് തീപിടിക്കുകയുമായിരുന്നുവെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. കത്തിയ കാറിൽനിന്ന് രക്ഷപ്പെടുകയെന്നത് അസാധ്യമാവുകയും ദാരുണ ദുരന്തമുണ്ടാവുകയും ചെയ്തു. സെർനാഡില്ല മുനിസിപ്പാലിറ്റിയിലൂടെയുള്ള എ-52 ഹൈവേയിലാണ് കാർ കത്തിയമർന്നത്.

    Read Also:  ഒറ്റയടിയിൽ യുവന്റസിനെ വീഴ്ത്തി റയൽ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; മോണ്ടെറിയെ വീഴ്ത്തി ഡോർട്ട്മുണ്ടും മുന്നോട്ട്

    അപകടത്തിനു പിന്നാലെ സ്പാനിഷ് സിവിൽ ഗാർഡും സമോറയിലെ അഗ്നിരക്ഷാ സേനയും വൈദ്യസംഘവും എത്തിയെങ്കിലും താരങ്ങളെ രക്ഷിക്കാനായില്ല. പ്രീമിയർ ലീഗിൽ ലിവർപൂളിന്‍റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച ജോട്ട, നാഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിനെ തകർത്ത് കിരീടം നേടിയ പോർച്ചുഗൽ ടീമിലും അംഗമായിരുന്നു. അഞ്ച് ദിവസം മുമ്പാണ് ജൂട്ടയുടെ വിവാഹം നടന്നത്. ദീർഘകാല പങ്കാളിയായിരുന്ന റൂട്ട് കാർഡോസോയെയാണ് താരം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ മൂന്ന് കുട്ടികളുണ്ട്.

    1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. ജോട്ടയുടെ സഹോദരൻ 26കാരനായ ആന്ദ്രേ സിൽവ പോർച്ചുഗീസ് രണ്ടാംനിര ക്ലബ്ബായ പെനാഫിയേലിന്‍റെ താരമായിരുന്നു. അപകടത്തിൽ ഇരുവർക്കും ജീവൻ നഷ്ടമായത് യുറോപ്യൻ ഫുട്ബാളിന് തീരാനഷ്ടമാണ്.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഒരു ഗോൾ അകലെ, മെസ്സി ക്രിസ്റ്റ്യാനോയുടെ റെക്കോഡിനൊപ്പം
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Article‘വിശ്വസിക്കാൻ സാധിക്കുന്നില്ല, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും’; ജോട്ടയുടെ വിയോഗത്തിൽ അനുശോചിച്ച് ക്രിസ്റ്റ്യാനോ
    Next Article ഫുട്ബോൾ ട്രാൻസ്ഫർ വാർത്തകൾ: എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ടോട്ടൻഹാം

    Related Posts

    ക്ല​ബ് ലോ​ക​ക​പ്പ്; സെ​മി​യി​ലേ​ക്കാ​ര്?

    July 4, 2025

    ഡിയാഗോ, ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല

    July 4, 2025

    ‘വിശ്വസിക്കാൻ സാധിക്കുന്നില്ല, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും’; ജോട്ടയുടെ വിയോഗത്തിൽ അനുശോചിച്ച് ക്രിസ്റ്റ്യാനോ

    July 3, 2025

    മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചു, റോഡിൽനിന്ന് തെന്നിമാറി, ലംബോർഗിനിക്ക് തീപിടിച്ചു; ഡിയോഗോ ജോട്ടയുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടം ഇങ്ങനെ…

    July 3, 2025

    ‘ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല’, ഡിയോഗോ ജോട്ടയുടെ അവസാനത്തെ സ​ന്ദേശം ഇതായിരുന്നു…

    July 3, 2025

    ലിവർപൂൾ മുന്നേറ്റതാരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു

    July 3, 2025
    Latest

    ക്ല​ബ് ലോ​ക​ക​പ്പ്; സെ​മി​യി​ലേ​ക്കാ​ര്?

    July 4, 2025By Rizwan Abdul Rasheed

    അൽ ഹിലാൽ താരങ്ങൾ പരിശീലനത്തിൽഫ്ലോ​റി​ഡ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ര​ണ്ട്…

    ഡിയാഗോ, ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല

    July 4, 2025

    ഫുട്ബോൾ ട്രാൻസ്ഫർ വാർത്തകൾ: എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ടോട്ടൻഹാം

    July 4, 2025

    വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ; കരമാർഗം യു.കെ പിടിക്കാനുള്ള യാത്ര; ഒടുവിൽ വൻദുരന്തം, ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തി ജോട്ടയുടെ വിയോഗം

    July 3, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.