Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് ചിത്രമായി; റയൽ മഡ്രിഡ് Vs യുവന്റസ്, പി.എസ്.ജി Vs ഇന്റർ മിയാമി
    • അമേരിക്ക വേദിയാകുന്ന 2026 ഫുട്ബാൾ ലോകകപ്പിൽ ഇറാൻ കളിക്കുമോ?
    • ‘ഒരു ദിവസത്തെ ശമ്പളം 5.73 കോടി, ക്ലബിൽ 15 ശതമാനം ഓഹരി, സ്വകാര്യ വിമാനം ഉപയോഗിക്കാൻ 46.98 കോടി…’; ക്രിസ്റ്റ്യാനോക്കായി കോടികൾ വാരിക്കോരി നൽകി അൽ നസ്ർ
    • അർജന്റീന ഫുട്ബാളുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്
    • പുതു ചരിത്രമെഴുതി അൽഹിലാൽ; ക്ലബ് ലോകകപ്പ് നോക്കൗട്ടിലെത്തുന്ന ആദ്യ അറബ്, ഏഷ്യൻ ടീം, ഗ്രൂപ് ചാമ്പ്യന്മാരായി റയലും മുന്നോട്ട്
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Saturday, June 28
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ക്രിസ്റ്റ്യാനോ സൗദിയിൽ തുടരും; അൽ നസർ ക്ലബുമായി 2027 വരെ കരാർ പുതുക്കി
    Football

    ക്രിസ്റ്റ്യാനോ സൗദിയിൽ തുടരും; അൽ നസർ ക്ലബുമായി 2027 വരെ കരാർ പുതുക്കി

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadJune 26, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ക്രിസ്റ്റ്യാനോ സൗദിയിൽ തുടരും; അൽ നസർ ക്ലബുമായി 2027 വരെ കരാർ പുതുക്കി
    Share
    Facebook Twitter Telegram WhatsApp

    റിയാദ്: പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബായ അല്‍ നസറിൽ തുടരും. ക്ലബുമായി രണ്ടു വർഷത്തെ പുതിയ കരാറിൽ താരം ഒപ്പിട്ടു.

    താരം ഇത്തവണ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2022ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് നസറിലെത്തിയ താരത്തിന്റെ കരാര്‍ കാലാവധി ഈ ജൂണ്‍ 30ന് അവസാനിക്കാനിരിക്കെയാണ് 2027 വരെ കരാർ നീട്ടിയത്. സൗദി പ്രോ ലീഗ് സീസണ്‍ അവസാന ഘട്ടത്തിലെത്തിയതിനു പിന്നാലെ താരം ഇൻസ്റ്റഗ്രാമിൽ ‘അധ്യായം അവസാനിച്ചു’ എന്ന് കുറിപ്പിട്ടതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്.

    ‘ഈ അധ്യായം അവസാനിച്ചു. കഥയോ? അതിപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി’- എന്നായിരുന്നു താരത്തിന്‍റെ പോസ്റ്റ്. ഇതോടൊപ്പം അല്‍ നസറിന്റെ ജഴ്‌സിയണിഞ്ഞ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. സൗദി പ്രോ ലീഗില്‍ സീസണിൽ അല്‍ ഇത്തിഹാദിനും അല്‍ ഹിലാലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ക്ലബ് ഫിനിഷ് ചെയ്തത്. ക്രിസ്റ്റ്യാനോ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിന് സീസണില്‍ ഒരു കിരീടം പോലും നേടാനായില്ല.

    A new chapter begins. Same passion, same dream. Let’s make history together. 🟡🔵 pic.twitter.com/JRwwjEcSZR

    — Cristiano Ronaldo (@Cristiano)
    June 26, 2025

    സീസണിൽ തുടർച്ചയായി രണ്ടാം തവണയും ടോപ് സ്കോററായി. മൂന്നു സീസണുകളിലായി അൽ നസറിനൊപ്പം വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിൽ 111 മത്സരങ്ങളില്‍നിന്നായി 99 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. താരത്തിന്‍റെ കരിയറിലെ ആകെ ഗോളുകൾ 936 ആയി. അടുത്തിടെ യുവേഫ നേഷൻസ് ലീഗിൽ പോർചുഗലിന് കിരീടം നേടികൊടുത്തിരുന്നു.

    Read Also:  നെയ്മർ സാന്‍റോസിൽ തുടരും

    ‘പുതിയൊരു അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, അതേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം’ -കരാർ പുതുക്കിയതിനു പിന്നാലെ ക്രിസ്റ്റ്യാനോ സമൂഹമാധ്യമത്തിൽ കുറിച്ചു.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഫിഫ ക്ലബ്ബ് ലോകകപ്പ് ; ഒരു ഗോൾ അകലെ, മെസ്സി ക്രിസ്റ്റ്യാനോയുടെ റെക്കോഡിനൊപ്പം
    Next Article ക്ലബ് ലോകകപ്പ്: യുവന്‍റസിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് സിറ്റി

    Related Posts

    ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് ചിത്രമായി; റയൽ മഡ്രിഡ് Vs യുവന്റസ്, പി.എസ്.ജി Vs ഇന്റർ മിയാമി

    June 27, 2025

    അമേരിക്ക വേദിയാകുന്ന 2026 ഫുട്ബാൾ ലോകകപ്പിൽ ഇറാൻ കളിക്കുമോ?

    June 27, 2025

    ‘ഒരു ദിവസത്തെ ശമ്പളം 5.73 കോടി, ക്ലബിൽ 15 ശതമാനം ഓഹരി, സ്വകാര്യ വിമാനം ഉപയോഗിക്കാൻ 46.98 കോടി…’; ക്രിസ്റ്റ്യാനോക്കായി കോടികൾ വാരിക്കോരി നൽകി അൽ നസ്ർ

    June 27, 2025

    അർജന്റീന ഫുട്ബാളുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്

    June 27, 2025

    പുതു ചരിത്രമെഴുതി അൽഹിലാൽ; ക്ലബ് ലോകകപ്പ് നോക്കൗട്ടിലെത്തുന്ന ആദ്യ അറബ്, ഏഷ്യൻ ടീം, ഗ്രൂപ് ചാമ്പ്യന്മാരായി റയലും മുന്നോട്ട്

    June 27, 2025

    ക്ലബ് ലോകകപ്പ്: യുവന്‍റസിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് സിറ്റി

    June 27, 2025
    Latest

    ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് ചിത്രമായി; റയൽ മഡ്രിഡ് Vs യുവന്റസ്, പി.എസ്.ജി Vs ഇന്റർ മിയാമി

    June 27, 2025By Rizwan Abdul Rasheed

    വാഷിങ്ടൺ: ആവേശം പരകോടിയിലെത്തിച്ചും നേരെ മറിച്ച് തീർത്തും ഏകപക്ഷീയമായുമടക്കം നടന്ന ഗ്രൂപ് ഘട്ട മത്സരങ്ങൾ പൂർത്തിയായതോടെ ഫിഫ ക്ലബ് ലോകകപ്പിൽ…

    അമേരിക്ക വേദിയാകുന്ന 2026 ഫുട്ബാൾ ലോകകപ്പിൽ ഇറാൻ കളിക്കുമോ?

    June 27, 2025

    ‘ഒരു ദിവസത്തെ ശമ്പളം 5.73 കോടി, ക്ലബിൽ 15 ശതമാനം ഓഹരി, സ്വകാര്യ വിമാനം ഉപയോഗിക്കാൻ 46.98 കോടി…’; ക്രിസ്റ്റ്യാനോക്കായി കോടികൾ വാരിക്കോരി നൽകി അൽ നസ്ർ

    June 27, 2025

    അർജന്റീന ഫുട്ബാളുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്

    June 27, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.