Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?
    • ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്
    • ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?
    • യുവ ഗോൾകീപ്പർ അർഷ് ബ്ലാസ്റ്റേഴ്‌സിൽ; മൂന്നു വർഷത്തെ കരാർ
    • പുതുമയോടെ ക്ലബ് ലോകകപ്പ്; ഇ​ന്ന് കി​ക്കോ​ഫ്
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, June 15
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»പുതുമയോടെ ക്ലബ് ലോകകപ്പ്; ഇ​ന്ന് കി​ക്കോ​ഫ്
    Football

    പുതുമയോടെ ക്ലബ് ലോകകപ്പ്; ഇ​ന്ന് കി​ക്കോ​ഫ്

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadJune 14, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    പുതുമയോടെ ക്ലബ് ലോകകപ്പ്; ഇ​ന്ന് കി​ക്കോ​ഫ്
    Share
    Facebook Twitter Telegram WhatsApp

    മ​യാ​മി: പു​തു​മോ​ടി​യി​ൽ ഒ​രു​ങ്ങു​ന്ന ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് തു​ട​ക്ക​മാ​വു​ന്നു. അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യി ഒ​രു​മാ​സം നീ​ളു​ന്ന ലോ​ക​ക​പ്പ് മാ​തൃ​ക​യി​ലു​ള്ള ടൂ​ർ​ണ​മെ​ന്റി​ന് ഇ​ന്നാ​ണ് (ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 5.30ന്) ​കി​ക്കോ​ഫ്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​ർ കൂ​ടി​യാ​യ യു.​എ​സ് ക്ല​ബ് ഇ​ന്റ​ർ മ​യാ​മി​യും ആ​ഫ്രി​ക്ക​ൻ പ്ര​തി​നി​ധി​ക​ളാ​യ ഈ​ജി​പ്ഷ്യ​ൻ ടീം ​അ​ൽ അ​ഹ്‍ലി​യും ഏ​റ്റു​മു​ട്ടും.

    • ലോ​ക​ക​പ്പ് മാ​തൃ​ക​യി​ൽ ടൂ​ർ​ണ​മെ​ന്റ് ആ​ദ്യം
    • ജൂ​ൺ 14 മു​ത​ൽ ജൂ​ലൈ 14 വ​രെ അ​മേ​രി​ക്ക​യി​ലെ
    • 12 സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ
    • ഉ​ദ്ഘാ​ട​ന മ​ത്സ​രം ഇ​ന്റ​ർ മ​യാ​മി​യും അ​ൽ അ​ഹ്‍ലി​യും ത​മ്മി​ൽ
    • ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ പു​ല​ർ​ച്ച 5.30ന്
    • ​​ഫൈ​ന​ൽ ജൂ​ലൈ 14ന് ​പു​ല​ർ​ച്ച 12.30ന്
    • 32 ​ടീ​മു​ക​ൾ എ​ട്ട് ഗ്രൂ​പ്പു​ക​ൾ 63 മ​ത്സ​ര​ങ്ങ​ൾ

    ക്ല​ബു​ക​ൾ​ക്കും ഒ​രു ‘യ​ഥാ​ർ​ഥ’ ലോ​ക​ക​പ്പ്

    ക്ല​ബ് ലോ​ക​ക​പ്പ് നേ​ര​ത്തേ ത​ന്നെ​യു​ണ്ടെ​ങ്കി​ലും ഇ​ത്ര​യും കാ​ലം അ​തി​നൊ​രു പൊ​ലി​മ​യു​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ വ​ൻ​ക​ര​ക​ളി​​ലെ​യും ചാ​മ്പ്യ​ന്മാ​ർ മാ​ത്രം അ​ണി​നി​ര​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ന് കു​റ​ഞ്ഞ ടീ​മു​ക​ളാ​ണ് എ​ന്ന​തി​നാ​ൽ​ത​ന്നെ ക​ളി​ക്ക​മ്പ​ക്കാ​രും കാ​ര്യ​മാ​യ വി​ല ക​ൽ​പി​ച്ചി​രു​ന്നി​ല്ല.

    യൂ​റോ​പ്പി​ലെ​യോ ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ​യോ ചാ​മ്പ്യ​ന്മാ​ർ​ക്ക് ഒ​രു കി​രീ​ടം കൂ​ടി ഷോ​ക്കേ​സി​ലെ​ത്തി​ക്കാ​നു​ള്ള ഒ​രു ക​ളി​യാ​യി മാ​ത്ര​മേ പ​ല​രും അ​തി​നെ ക​ണ്ടി​രു​ന്നു​ള്ളൂ. പു​തി​യ ഫോ​ർ​മാ​റ്റി​ലും ക​പ്പ് ഈ ​ര​ണ്ടു വ​ൻ​ക​ര​ക​ളി​​ലേ​ക്ക് മാ​ത്രം ത​ന്നെ പോ​കാ​നു​ള്ള സാ​ധ്യ​ത ത​ന്നെ​യാ​ണു​ള്ള​തെ​ങ്കി​ലും പു​തു​രീ​തി​യി​ൽ വ​മ്പ​ൻ ടീ​മു​ക​ൾ​ക്കും അ​തി​ന് ക​ടു​ത്ത ക​ട​മ്പ ക​ട​ക്കേ​ണ്ടി​വ​രും. ദേ​ശീ​യ​ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ലോ​ക​ക​പ്പ് മാ​തൃ​ക​യി​ൽ​ത​ന്നെ​യാ​ണ് ക്ല​ബ് ലോ​ക​ക​പ്പും. 32 ടീ​മു​ക​ളെ എ​ട്ട് ഗ്രൂ​പ്പു​ക​ളി​ലാ​ക്കി തി​രി​ച്ച് പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ. എ​ല്ലാ ഗ്രൂ​പ്പി​ൽ​നി​ന്നും ര​ണ്ടു​വീ​തം ടീ​മു​ക​ൾ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക്. പി​ന്നീ​ട് ക്വാ​ർ​ട്ട​ർ, സെ​മി, ഫൈ​ന​ൽ.

    Read Also:  ലോകകപ്പ് യോഗ്യത: സമനില തെറ്റാതെ ഒമാൻ നാലാം റൗണ്ടിൽ

    വ​ൻ ക്ല​ബു​ക​ളും വ​മ്പ​ൻ ക​ളി​ക്കാ​രും

    യൂ​റോ​പ്പി​ൽ​നി​ന്ന് വ​മ്പ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡ്, ബ​യേ​ൺ മ്യൂ​ണി​ക്, പാ​രി​സ് സെ​ന്റ് ജ​ർ​മ​ൻ, ഇ​ന്റ​ർ മി​ലാ​ൻ, മാ​ഞ്ച​സ്റ്റ​ർ സി​റ്റി, ചെ​ൽ​സി, അ​ത്‍ല​റ്റി​കോ മ​ഡ്രി​ഡ്, യു​വ​ന്റ​സ്, പോ​ർ​ട്ടോ, ബെ​ൻ​ഫി​ക തു​ട​ങ്ങി​യ ക്ല​ബു​ക​ളും ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ​നി​ന്ന് റി​വ​ർ​പ്ലേ​റ്റ്, ഫ്ലെ​മിം​ഗോ, ബോ​ക ജൂ​നി​യേ​ഴ്സ് തു​ട​ങ്ങി​യ ക​രു​ത്ത​രും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. കി​ലി​യ​ൻ എം​ബാ​പെ, എ​ർ​ലി​ങ് ഹാ​ല​ന്റ്, വി​നീ​ഷ്യ​സ് ജൂ​നി​യ​ർ, ഹാ​രി കെ​യ്ൻ, ല​യ​ണ​ൽ മെ​സ്സി, ഉ​സ്മാ​നെ ഡെം​ബ​ലെ തു​ട​ങ്ങി​യ​വ​ര​ട​ക്ക​മു​ള്ള സൂ​പ്പ​ർ താ​ര​ങ്ങ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ന്തു​ത​ട്ടും. 

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിയർട്സ് ലിവർപൂളിലേക്ക്
    Next Article യുവ ഗോൾകീപ്പർ അർഷ് ബ്ലാസ്റ്റേഴ്‌സിൽ; മൂന്നു വർഷത്തെ കരാർ

    Related Posts

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്

    June 15, 2025

    ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?

    June 15, 2025

    യുവ ഗോൾകീപ്പർ അർഷ് ബ്ലാസ്റ്റേഴ്‌സിൽ; മൂന്നു വർഷത്തെ കരാർ

    June 14, 2025

    ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിയർട്സ് ലിവർപൂളിലേക്ക്

    June 13, 2025

    448 കോടി രൂപ! അർജന്റീനയുടെ കൗമാര താരോദയത്തെ റാഞ്ചി റയൽ; മഡ്രിഡിന്റെ മുന്നണിയിൽ ഇനി തെക്കനമേരിക്കൻ വിളയാട്ടം

    June 13, 2025
    Latest

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025By Rizwan Abdul Rasheed

    ലിവർപൂളിന്‍റെ ലെഫ്റ്റ് വിങ് ബാക്കായ ആൻഡി റോബോർട്സൺ ആൻഫീൽഡ് വിട്ടേക്കുമെന്ന് സൂചനകൾ. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് താരത്തെ തങ്ങളുടെ…

    ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്

    June 15, 2025

    ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?

    June 15, 2025

    യുവ ഗോൾകീപ്പർ അർഷ് ബ്ലാസ്റ്റേഴ്‌സിൽ; മൂന്നു വർഷത്തെ കരാർ

    June 14, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.