Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    • ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഇത്തിഹാദ് സ്റ്റേഡിയത്തിന് മുന്നിൽ കെവിൻ ഡിബ്രൂയിന്റെ പ്രതിമ ഉയരും; സിറ്റിയുടെ ഇതിഹാസ താരത്തിന് വൈകാരിക യാത്രയയപ്പ്, നിറകണ്ണുകളോടെ പെപ്പ്
    Football

    ഇത്തിഹാദ് സ്റ്റേഡിയത്തിന് മുന്നിൽ കെവിൻ ഡിബ്രൂയിന്റെ പ്രതിമ ഉയരും; സിറ്റിയുടെ ഇതിഹാസ താരത്തിന് വൈകാരിക യാത്രയയപ്പ്, നിറകണ്ണുകളോടെ പെപ്പ്

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMay 21, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഇത്തിഹാദ് സ്റ്റേഡിയത്തിന് മുന്നിൽ കെവിൻ ഡിബ്രൂയിന്റെ പ്രതിമ ഉയരും; സിറ്റിയുടെ ഇതിഹാസ താരത്തിന് വൈകാരിക യാത്രയയപ്പ്, നിറകണ്ണുകളോടെ പെപ്പ്
    Share
    Facebook Twitter Telegram WhatsApp

    ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിക്കായി ഇത്തിഹാദ് മൈതാനത്ത് 142ാമത്തെയും അവസാനത്തെ ലീഗ് മത്സരവും കളിച്ച് കെവിൻ  ഡി ബ്രൂയിൻ എന്ന ബെൽജിയൻ ഇതിഹാസം വിടവാങ്ങി. കഴിഞ്ഞ ഒരു ദശകമായി സിറ്റിയുടെ മധ്യനിരയിലെ കരുത്തായ 33കാരനെ നിറകണ്ണുകളോടെയാണ് സഹതാരങ്ങൾ യാത്രയാക്കിയത്.

    പ്രീമിയർ ലീഗിൽ ബേൺമൗത്തിനെിതിരെ 3-1 ന്റെ വിജയം സമ്മാനിച്ചാണ് ഈ ബെൽജിയൻ സൂപ്പർ താരം പടിയിറങ്ങുന്നത്. മത്സരത്തിന്റെ 14, 38, 89 മിനുറ്റുകളിലാണ് സിറ്റി ഗോൾ കണ്ടെത്തിയത്. ഉമർ മാർമോഷ്, ബെർണാഡോ സിൽവ, നികോ ഗോൺസാലസ് എന്നിവരാണ് സിറ്റിക്ക് വേണ്ടി യഥാക്രമം വലചലിപ്പിച്ചത്. അന്തിമ വിസിലിന് തൊട്ടുമുൻപാണ് ഡാനിയൽ ജെബിസനിലൂടെ ബേൺമൗത്ത് ആശ്വാസ ഗോൾ നേടുന്നത്. മത്സരത്തിന്റെ 67ാം മിനിറ്റിൽ സിറ്റിയുടെ മാറ്റിയോ കൊവാസികും 73ാം മിനിറ്റിൽ ബേൺമൗത്തിന്റെ ലൂയിസ് കുക്കും ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.

    അവസാന മത്സരത്തിന് ശേഷം കെവിൻ ഡി ബ്രൂയിന് സഹതാരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി. നിറകണ്ണുകളോടെ ‘ദുഖകരമായ ദിവസം’ എന്നാണ് പെപ് ഗാർഡിയോള വിശേഷിപ്പിച്ചത്. 

    ഇതിനിടെ കെവിന്‍ ഡി ബ്രൂയിന്റെ പ്രതിമ സിറ്റിയുടെ സ്റ്റേഡിയമായ അല്‍ ഇത്തിഹാദിന് മുന്നില്‍ സ്ഥാപിക്കാനൊരുങ്ങി ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. താരത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ ഒരുക്കുക. പ്രതിമ നിര്‍മാണത്തിലാണെന്നും വൈകാതെ അത് സ്റ്റേഡിയത്തിന് മുന്നില്‍ മൈക്ക് സമ്മര്‍ബീ, ഫ്രാന്‍സിസ് ലീ, കോളിന്‍ ബെല്‍ എന്നിവരുള്‍പ്പെടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ക്ലബ് ഇതിഹാസ താരങ്ങള്‍ക്കൊപ്പം സ്ഥാപിക്കുമെന്നും മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ് അധികൃതര്‍ പറഞ്ഞു. ഒരു പ്രതിമ നിർമിമെന്ന പ്രഖ്യാപനത്തിന് ശേഷം താൻ ‘എപ്പോഴും ഇവിടെയുണ്ടാകും’ ഡിബ്രൂയിൻ എന്ന് പ്രതികരിച്ചു.  

    Read Also:  ക്ലബ് ലോകകപ്പ്: യു.എ.ഇ പ്രസിഡ‍ന്‍റിന്റെ ടീമിനെ തകർത്ത് വൈസ് പ്രസിഡന്റിന്റെ ടീം, മാഞ്ചസ്റ്റർ സിറ്റിക്കും റയലിനും ഉജ്ജ്വല ജയം

    2015ൽ വൂൾസ് ബർഗിൽ നിന്നും സിറ്റിലേക്ക് കൂടുമാറിയ ഡി ബ്രൂയിൻ 284 മത്സരങ്ങളിൽ നിന്നും 72 ഗോളുകളും 119 അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. അസിസ്റ്റുകളുടെ എണ്ണത്തിൽ പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ചവരിൽ രണ്ടാമനമാണ് ഡിബ്രീയിൻ. 162 അസിസ്റ്റുകളുള്ള റയാൻ ഗിഗ്സ് മാത്രമാണ് മുന്നിൽ.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Article500ാം മ​ത്സ​ര​ത്തി​ൽ 200ാം ഗോ​ൾ; സ്വ​പ്ന​നേ​ട്ട​ങ്ങ​ളു​മാ​യി പ​ടി​യി​റ​ക്കം: വാ​ർ​ഡി, ലെ​സ്റ്റ​റി​ന്‍റെ ഫീ​നി​ക്സ് പ​ക്ഷി
    Next Article പിതാവിനെ​പ്പോലെയാകുമോ മകൻ? ക്രിസ്റ്റ്യാനോ ജൂനിയറിനു പിന്നാലെ വമ്പൻ ക്ലബുകളുടെ നിര…

    Related Posts

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025
    Latest

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025By Rizwan Abdul Rasheed

    ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലെ എക്കാലത്തെയും ഗോൾവേട്ടക്കാരുടെ പട്ടികയിലെ തലപ്പൊക്കം വിട്ടുകൊടുക്കാതെ പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഈ…

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.