Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ‘ഗസ്സ വംശഹത്യ അവസാനിപ്പിക്കൂ…’; ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി പി.എസ്.ജി ആരാധകർ, കൂറ്റൻ ബാനർ ഉയർത്തി
    • പി.എസ്.ജി ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്! ഇന്റർ മിലാനെ അഞ്ചു ഗോളുകൾക്ക് തകർത്ത് പാരീസ് ക്ലബിന് ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടം
    • മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർതാരം ഫുട്ബാളിൽനിന്ന് വിരമിച്ചു, ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടി
    • അലക്സാണ്ടർ അർനോൾഡിന്‍റെ പകരക്കാരനെ ടീമിലെത്തിച്ച് ലിവർപൂൾ; 339.67 കോടിയുടെ കരാർ
    • ഇന്റർമിലാൻ Vs പി.എസ്.ജി; ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ ഇന്ന്
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, June 1
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»‘ഇവരെന്റെ ഇഷ്ടതാരങ്ങൾ’, പന്തിനെ പ്രണയിച്ച പോപ്പി​ന്റെ മനം കവർന്നത് ഈ മൂന്നുപേർ…
    Football

    ‘ഇവരെന്റെ ഇഷ്ടതാരങ്ങൾ’, പന്തിനെ പ്രണയിച്ച പോപ്പി​ന്റെ മനം കവർന്നത് ഈ മൂന്നുപേർ…

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadApril 21, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ‘ഇവരെന്റെ ഇഷ്ടതാരങ്ങൾ’, പന്തിനെ പ്രണയിച്ച പോപ്പി​ന്റെ മനം കവർന്നത് ഈ മൂന്നുപേർ…
    Share
    Facebook Twitter Telegram WhatsApp

    ഡീഗോ മറഡോണക്കൊപ്പം ​ഫ്രാൻസിസ് മാർപാപ്പ (ഫയൽ ചിത്രം)

    ‘മറഡോണ..അദ്ദേഹം കളിക്കാരനെന്ന നിലയിൽ മഹാനായിരുന്നു. വ്യക്തിയെന്ന നിലയിൽ പക്ഷേ, പരാജയപ്പെട്ടുപോയി. വാഴ്ത്തുമൊഴികളുമായി ഒരുപാടുപേർ ഡീഗോയ്ക്ക് ചുറ്റും ഉണ്ടായിരുന്നു. പക്ഷേ, അവരാരും അദ്ദേഹത്തെ സഹായിച്ചില്ല’-തനിക്കിഷ്ടപ്പെട്ട പന്തുകളിക്കാരനെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളാണിത്. അർജന്റീനയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിനെയും പോലെ ഹോർഹെ മാരിയോ ബർഗോഗ്ലിയോയും കാൽപന്തുകളിയുടെ ആകർഷണവലയത്തിലേക്ക് ഡ്രിബ്ൾ ചെയ്ത് കയറിയെത്തിയത് സ്വഭാവികം.

    ആത്മീയ വഴികളിലേക്ക് വെട്ടിയൊഴിഞ്ഞു കയറിയ ജീവിതത്തിൽ പക്ഷേ, കുഞ്ഞുന്നാളിലെ ഇഷ്ടങ്ങളെ പോപ്പ് കൈവിട്ടതേയില്ല. സാൻ ലോറൻസോ ക്ലബിനെ ഹൃദയത്തിൽ കുടിയിരുത്തിയ മാർപാപ്പ ജീവിതത്തിലുടനീളം തികഞ്ഞ ഫുട്ബാൾ ആരാധകനായി തുടർന്നു. ഐ.ഡി നമ്പർ 88,235ൽ സാൻ ലോറൻസോ ക്ലബിന്റെ മെമ്പർഷിപ്പുണ്ടായിരുന്നു അദ്ദേഹത്തിന്. ജീവിതത്തിന്റെ സങ്കീർത്തനമാണ് കളി എന്നായിരുന്നു മാർപാപ്പയുടെ അഭിപ്രായം. 

    വ്യക്തിപരമായ തിരക്കുകൾക്കിടയിലും കളിയെ അദ്ദേഹം അടുത്തുനിന്ന് നോക്കിക്കണ്ടു. അർജന്റീന ടീമിന്റെ ആകാശനീലിമക്കൊപ്പം എപ്പോഴും കണ്ണയച്ചു. കളിയെക്കുറിച്ച് പോപ്പിനുള്ള ആഴത്തിലുള്ള ജ്ഞാനം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് മാർക ദിനപത്രം ഒരിക്കൽ എഴുതി. ജീവിച്ചിരിക്കുന്ന പ്രമുഖ കളിക്കാരൊക്കെയും വത്തിക്കാനിലെത്തി അദ്ദേഹത്തെ കണ്ട് അനു​ഗൃഹീതരായി.

    “Pelé”:
    Por las declaraciones del Papa Francisco sobre Lionel Messi, Diego Maradona y Pelé pic.twitter.com/1d84H8FTly

    — ¿Por qué es tendencia? (@porquetendencia)
    November 1, 2023

    കളിചരിത്രത്തിൽ തനിക്കിഷ്ടപ്പെട്ട മൂന്നു മഹാരഥന്മാർ ആരൊക്കെയെന്ന് ഫ്രാൻസിസ് മാർപാപ്പ ഒരു അഭിമുഖത്തിൽ  വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ നാട്ടുകാരായ ഡീഗോ മറഡോണക്കും ലയണൽ മെസ്സിക്കും പുറമെ പെലെയാണ് അദ്ദേഹത്തിന്റെ മനം കവർന്ന മറ്റൊരാൾ.

    Read Also:  മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർതാരം ഫുട്ബാളിൽനിന്ന് വിരമിച്ചു, ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടി

    ‘ഈ മൂന്നുപേരിൽ പെലെയാണ് മഹാനായ ജെന്റിൽമാൻ. വിശാലമായ ഹൃദയത്തിന് ഉടമയാണ് അദ്ദേഹം. ബ്യൂണസ് അയേഴ്സിൽ വിമാനത്തിൽവെച്ച് ഒരിക്കൽ പെലെയുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരുപാട് മനുഷ്യത്വം ഉള്ളിലുള്ളയാളാണ് പെലെ’ -ചോദ്യത്തിന് മറുപടിയായി പോപ് പറഞ്ഞതിങ്ങനെ. മറഡോണയെ ഏറെ ഇഷ്ടമായിരുന്ന പോപ്പിന് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും അകാലവിയോഗവുമൊക്കെ നൊമ്പരം പകരുന്നതായിരുന്നു. പല അത്‍ലറ്റുകളുടെയും അവസാനം അതുപോലെയാണെന്നും പോപ്പ് സങ്കടപൂർവം ചൂണ്ടിക്കാട്ടിയിരുന്നു. മെസ്സിയും ഏറെ മാന്യനായ കളിക്കാരനെന്നായിരുന്നു പ്രതികരണം. മൂന്നുപേരും മഹാന്മാരായ കളിക്കാരാണ്. മൂവർക്കും അവരുടേതായ പ്രത്യേകതകളുണ്ട് എന്നായിരുന്നു പോപ്പിന്റെ വിലയിരുത്തൽ.

    Pope Francis really loved the game and the game loved him back ⚽️🥺 pic.twitter.com/BLhzaPySwu

    — DW Sports (@dw_sports)
    April 21, 2025

    ഫുട്ബാൾ ആളുകളെ തമ്മിൽ ചേർത്തുനിർത്തുന്നുവെന്നത് ഫ്രാൻസിസ് മാർപാപ്പ എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരുന്നു. ‘കളത്തിൽ മാത്രമാണവർ ശത്രുക്കൾ, അതിനുപുറത്ത് അവർ ഒരിക്കലും ശത്രുക്കളല്ല, അടുത്ത കൂട്ടുകാരാണ്’. കൂട്ടായ്മയും സാഹോദര്യബോധവുമാണ് കളിയിലൂടെ അനുഭവവേദ്യമാകുന്നതെന്ന് മാർപാപ്പ എപ്പോഴും ഉണർത്തിയത് സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു.

    Read Also:  അലക്സാണ്ടർ അർനോൾഡിന്‍റെ പകരക്കാരനെ ടീമിലെത്തിച്ച് ലിവർപൂൾ; 339.67 കോടിയുടെ കരാർ

    ഇറ്റാലിയൻ സ്​പോർട്സ് ദിനപത്രമായ ലാ ഗസെറ്റ ഡെല്ല സ്​പോർട്ട് 100 വർഷം തികയ്ക്കുന്ന വേളയിൽ നൽകിയ ആശംസാ സ​ന്ദേശത്തിൽ പോപ് ചൂണ്ടിക്കാട്ടിയത് ഇതായിരുന്നു – ‘ഈ നൂറു വർഷം നിങ്ങൾ ഓടിത്തീർത്തത് മനോഹരമായൊരു മത്സരമാണ്’.

    No surprises here: Pope Francis — the most politically radical (in a good way) head of the Catholic Church — was a real one when it came to football. A card-carrying member of Argentine club San Lorenzo (ID No. 88,235) and he once named Pele, Maradona, and Messi as equally GOATS. pic.twitter.com/vHV4Uv1FVB

    — Sean Jacobs (@_SeanJacobs)
    April 21, 2025

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleമാർപാപ്പയുടെ മരണം; സീരി എ മത്സരങ്ങൾ മാറ്റിവെച്ചു
    Next Article ഗോവയോട് തോറ്റ് ഗോകുലം സൂപ്പർ കപ്പിൽനിന്ന് പുറത്ത്; ഒഡിഷയെ വീഴ്ത്തി പഞ്ചാബ് ക്വാർട്ടറിൽ

    Related Posts

    ‘ഗസ്സ വംശഹത്യ അവസാനിപ്പിക്കൂ…’; ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി പി.എസ്.ജി ആരാധകർ, കൂറ്റൻ ബാനർ ഉയർത്തി

    June 1, 2025

    പി.എസ്.ജി ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്! ഇന്റർ മിലാനെ അഞ്ചു ഗോളുകൾക്ക് തകർത്ത് പാരീസ് ക്ലബിന് ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടം

    June 1, 2025

    മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർതാരം ഫുട്ബാളിൽനിന്ന് വിരമിച്ചു, ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടി

    May 31, 2025

    അലക്സാണ്ടർ അർനോൾഡിന്‍റെ പകരക്കാരനെ ടീമിലെത്തിച്ച് ലിവർപൂൾ; 339.67 കോടിയുടെ കരാർ

    May 31, 2025

    ഇന്റർമിലാൻ Vs പി.എസ്.ജി; ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ ഇന്ന്

    May 31, 2025

    ഫുട്ബാൾ ലീഗിൽ തുടർച്ചയായി 23 കിരീടങ്ങൾ നേടി ഒരു ടീം…

    May 30, 2025
    Don't Miss

    ‘ഗസ്സ വംശഹത്യ അവസാനിപ്പിക്കൂ…’; ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി പി.എസ്.ജി ആരാധകർ, കൂറ്റൻ ബാനർ ഉയർത്തി

    June 1, 2025By Rizwan Abdul Rasheed

    മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടന്ന മ്യൂണിക്കിലെ അലയൻസ് അരീന സ്റ്റേഡിയത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.എസ്.ജി…

    പി.എസ്.ജി ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്! ഇന്റർ മിലാനെ അഞ്ചു ഗോളുകൾക്ക് തകർത്ത് പാരീസ് ക്ലബിന് ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടം

    June 1, 2025

    മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർതാരം ഫുട്ബാളിൽനിന്ന് വിരമിച്ചു, ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടി

    May 31, 2025

    അലക്സാണ്ടർ അർനോൾഡിന്‍റെ പകരക്കാരനെ ടീമിലെത്തിച്ച് ലിവർപൂൾ; 339.67 കോടിയുടെ കരാർ

    May 31, 2025
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo
    • Telegram
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.