Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി
    • മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Tuesday, July 1
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»സലാഹ് എവിടേക്കും പോകുന്നില്ല! താരവുമായി രണ്ടുവർഷത്തെ കരാറിൽ ഒപ്പുവെച്ച് ലിവർപൂൾ
    Football

    സലാഹ് എവിടേക്കും പോകുന്നില്ല! താരവുമായി രണ്ടുവർഷത്തെ കരാറിൽ ഒപ്പുവെച്ച് ലിവർപൂൾ

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadApril 11, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    സലാഹ് എവിടേക്കും പോകുന്നില്ല! താരവുമായി രണ്ടുവർഷത്തെ കരാറിൽ ഒപ്പുവെച്ച് ലിവർപൂൾ
    Share
    Facebook Twitter Telegram WhatsApp

    ലണ്ടൻ: ഏറെയായി തുടരുന്ന കൂടുമാറ്റ ചർച്ചകൾ അവസാനിപ്പിച്ച് മുഹമ്മദ് സലാഹുമായി രണ്ടു വർഷത്തെ കരാർ പുതുക്കി ലിവർപൂൾ. യൂറോപ്യൻ ലീഗിലെയും സൗദി ലീഗിലെയും വമ്പന്മാരുമായി ചേർത്തുള്ള കഥകൾക്ക് വിരാമമിട്ടാണ് 32കാരൻ ചെമ്പടക്കൊപ്പം തുടരാൻ തീരുമാനിച്ചത്. ആഴ്ചയിൽ 350,000 പൗണ്ട് (ഏകദേശം 3.95 രൂപ) പ്രതിഫല വ്യവസ്ഥയിലായിരുന്നു മുൻ കരാറുകൾ. അതേ തുക തന്നെ തുടർന്നേക്കും.

    വിർജിൽ വൈൻ ഡൈക്, ട്രെന്റ് അലക്സാണ്ടർ ആർണൾഡ് എന്നിവർക്കൊപ്പം സീസൺ അവസാനത്തോടെ സലാഹിനും കരാർ അവസാനിക്കാനിരുന്നതാണ്. ഇരുവരിൽ വാൻ ഡൈകുമായും കരാർ പുതുക്കുന്നതിന് ചർച്ച തുടരുകയാണ്. ക്ലബിന് താൽപര്യം വേണ്ടത്രയില്ലാത്ത അലക്സാണ്ടർ ആർണൾഡ് റയൽ മഡ്രിഡിലേക്ക് മാറിയേക്കും. 2017ൽ സീരി എ ടീമായ റോമയിൽനിന്നെത്തി 394 മത്സരങ്ങളിൽ 243 ഗോളും 109 അസിസ്റ്റുമായി ചരിത്രം കുറിച്ച താരത്തിന്റെ ചിറകേറി ഈ സീസണിൽ ലിവർപൂൾ കിരീടത്തിലേക്ക് അതിവേഗം ബഹുദൂരം കുതിപ്പ് തുടരുകയാണ്.

    Mohamed Salah STAYS. pic.twitter.com/pniNs9muLH

    — Premier League (@premierleague)
    April 11, 2025

    ഏഴു മത്സരങ്ങൾ ബാക്കിനിൽക്കെ ഒന്നാം സ്ഥാനത്ത് 11 പോയന്റ് മുന്നിലുള്ള ടീം 20ാം പ്രീമിയർ ലീഗ് കിരീടം ഏറക്കുറെ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ചെമ്പടക്കൊപ്പമുള്ള കരിയറിനിടെ ടീം ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ്, ഫിഫ ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

    Read Also:  ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    കാത്തിരിപ്പിന് ശുഭാന്ത്യം

    ഏറ്റവും മികച്ച പ്രകടനവും ഗോൾവേട്ടയുമായി നിറഞ്ഞുനിന്നിട്ടും താരവുമായി കരാർ പുതുക്കുന്നതു സംബന്ധിച്ച് ചർച്ചകൾ നടക്കാത്തത് അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. തനിക്കിത് ആൻഫീൽഡിൽ അവസാന സീസണാകുമെന്ന് സലാഹും മാധ്യമങ്ങളോട് പ്രതികരിച്ചു. പിന്നെയും അനിശ്ചിതത്വം തുടർന്നത് താരത്തെ മാത്രമല്ല, ക്ലബ് ആരാധകരെയും നിരാശപ്പെടുത്തി.

    അതിനിടെ, ശതകോടികളുടെ ഓഫറുമായി സൗദി ക്ലബുകൾ പിന്നാലെയുണ്ടെന്നും വാർത്തകൾ വന്നു. 2023ൽ 15 കോടി പൗണ്ടാണ് (1,690 കോടി രൂപ) അൽഇത്തിഹാദ് ക്ലബ് വാഗ്ദാനം ചെയ്തിരുന്നത്. അത് നിരസിച്ച് ക്ലബിൽ തുടർന്ന താരത്തിന് സമാന ഓഫറുകളാണ് ഇത്തവണയുമെത്തിയത്. എന്നാൽ, പരിശീലകൻ ആർനെ സ്ലോട്ടിന് വിങ്ങിൽ ആക്രമണം നയിക്കാൻ സലാഹ് തന്നെ വേണമെന്നു വന്നതോടെ ചർച്ചകൾക്ക് ചൂടുപിടിച്ചു. ഇതാണ് ഒടുവിൽ കരാറിലെത്തിയത്.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleസ​ർ​പ്രീ​ത് ബൂ​ട്ട് കെ​ട്ടും, ച​രി​ത്ര​ത്തി​ലേ​ക്ക്; ഫി​ഫ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ
    Next Article ഇന്ത്യൻ വനിത ലീഗ്: ഈസ്റ്റ് ബംഗാളിന് കിരീടം

    Related Posts

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025
    Latest

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025By Rizwan Abdul Rasheed

    ജോ​ണി ഇ​വാ​ൻ​സ്ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് ഡി​ഫ​ൻ​ഡ​ർ ജോ​ണി ഇ​വാ​ൻ​സ് ഫു​ട്ബാ​ൾ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു. 2006ൽ ​യു​നൈ​റ്റ​ഡി​ൽ സീ​നി​യ​ർ ക്ല​ബ് ക​രി​യ​ർ…

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.