Uncategorized

ഗൊൺസാലോ ടാപിയയുടെ ഇരട്ടഗോൾ; ഇന്റർ മയാമിയെ തകർത്ത് കൊളംബസ് ക്രൂ

എംഎൽഎസ് കപ്പ് നേടി ഒരു വർഷം തികയും മുൻപ് തന്നെ ഇന്റർ മയാമി ടൂർണമെന്റിൽ നിന്ന് പുറത്താകലിന്റെ വക്കിലെത്തി. ശനിയാഴ്ച നടന്ന മത്സരത്തിൽ 7-ാം സീഡായ കൊളംബസ് ക്രൂവിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മയാമി പരാജയപ്പെട്ടത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ പത്തു പേരായി ചുരുങ്ങിയ മയാമിക്കെതിരെ കൊളംബസ് വ്യക്തമായ ആധിപത്യം പുലർത്തി. കളിക്ക് തൊട്ടുമുമ്പ് എംഎൽഎസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ലയണൽ മെസ്സി, തുടർച്ചയായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാറിയെങ്കിലും, മത്സരത്തിൽ ലയണൽ മെസ്സിയുടെയും മയാമിയുടെയും ഭാഗത്തുനിന്ന് വലിയ പിഴവുകളുണ്ടായി.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ കൊളംബസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. മയാമി ഗോൾകീപ്പർ ഡെയ്ൻ സെന്റ് ക്ലെയർ ബോക്സിൽ വെച്ച് ഫൗൾ ചെയ്തതിനെ തുടർന്നാണ് പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത ഗോൺസാലോ ടാപിയ പന്ത് വലയിലെത്തിച്ച് കൊളംബസിന് 1-0ന്റെ മുൻതൂക്കം നൽകി.

© Madhyamam

Noel Anto

Noel Anto

Senior Editor and Contributor at Scoreium.