Football

ടെെനറിഫെ താരം ജീസസ് ഡി മിഗ്വൽ കളിക്കളത്തിലെ കൂട്ടിയിടീയേത്തുടർന്ന് ആശുപത്രിയിൽ മരിച്ചു

ഞായറാഴ്ച നടന്ന മത്സരത്തിനിടയിൽ ഗ്രൗണ്ടിലുണ്ടായ കൂട്ടിയിടിയെ തുടർന്ന് കാർഡിയോറെസ്പിറേറ്ററി അറസ്റ്റ് ബാധിച്ച ടെെനറീഫ് (Tenerife) സ്ട്രൈക്കർ ജെസസ് ഡി മിഗ്വൽ (തന്റെ 30-ാം വയസ്സിൽ അന്തരിച്ചു.)

കളി അവസാനിക്കാനുള്ള അധിക സമയത്ത് ആൻഡോറ ഗോൾകീപ്പർ ജീസസ് ഒവോണുവുമായുണ്ടായ കൂട്ടിയിടിയെ തുടർന്ന് ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ഡി മിഗ്വലിന് മൈതാനത്ത് വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പരസ്യം

സാന്താ ക്രൂസിലെ ഹോസ്പിറ്റൽ യൂണിവേഴ്സിറ്റാരിയോ ഡി ന്യൂസ്ട്രാ സെനോറ ഡി കാൻഡലേരിയയുടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെങ്കിലും ഭേദപ്പെട്ട നിലയിലാണെന്നാണ് ടെെനറീഫ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചൊവ്വാഴ്ച പുലർച്ചെയോടെ അദ്ദേഹത്തിന്റെ നാഡീവ്യൂഹത്തിന്റെ അവസ്ഥ വഷളായതായി ക്ലബ്ബ് വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെ 8 മണിയോടെ അദ്ദേഹം അന്തരിച്ചതായി ക്ലബ്ബ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. “തകർന്ന മനസ്സോടെ, വാക്കുകളില്ലാതെ, വിശ്വസിക്കാൻ കഴിയാതെയാണ് സിഡി ടെെനറീഫ് ജെസസ് ഡി മിഗ്വൽ അലാമെഡയുടെ ദാരുണമായ വിയോഗം അറിയിക്കുന്നത്,” പ്രസ്താവനയിൽ പറയുന്നു.

“ആശ്വാസവാക്കുകളൊന്നുമില്ല. ഈ കടുത്ത ദുഃഖം ലഘൂകരിക്കാൻ ഒന്നിനും സാധിക്കില്ല.”

“തകർന്നടിഞ്ഞ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും, ഈ ക്രൂരമായ സംഭവത്തിൽ ദുഃഖിക്കുന്ന മുഴുവൻ ടെെനറീഫ് ഫുട്ബോൾ സമൂഹത്തിനും ഞങ്ങൾ ഒപ്പമുണ്ട്.”

© Madhyamam

Noel Anto

Noel Anto

Senior Editor and Contributor at Scoreium.