
ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തപ്പോൾ
ദോഹ: ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫോക്കസ് ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശനവും താരലേലവും ഫോക്കസ് വില്ലയിൽ നടന്നു. ഫോക്കസ് ഖത്തർ സി.ഇ.ഒ സഫീറുസ്സലാം ലോഗോ പ്രകാശനം ചെയ്തു. ഫോക്കസ് ഖത്തർ ഇവന്റ് മാനേജർ റഷീഖ് ബക്കർ നേതൃത്വം നൽകി. സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. റസീൽ, അമീനുറഹ്മാൻ, ആഷിഖ്, ഹാഫിസ് എന്നിവർ പങ്കെടുത്തു.
ലീഗിൽ പങ്കെടുക്കുന്ന ആറ് ടീമുകളിലേക്കായി 96 താരങ്ങളെ ഉൾപ്പെടുത്തിയുള്ള ലേലമാണ് സംഘടിപ്പിച്ചത്. ടീമുകളുടെ മാനേജർമാരും ഐക്കൺ കളിക്കാരും സംഘാടകരും പങ്കെടുത്തു. ലേല നടപടികൾക്ക് മിദ്ലാജ് ലത്തീഫ് നേതൃത്വം നൽകി. പി.ടി. ഹാരിസ്, മൊയ്തീൻ ഷാ, ഷംസീർ, അസ്ലം താജ് എന്നിവർ പരിപാടി നിയന്ത്രിച്ചു.ഫോക്കസ് നൈറ്റ് റൈഡേഴ്സ്, ഫോക്കസ് സ്ട്രൈക്കേഴ്സ്, ഫോക്കസ് ഹറിക്കെയ്ൻസ്, ഫോക്കസ് സൂപ്പർ കിങ്സ്, ഫോക്കസ് സൂപ്പർ ജയന്റ്സ്, ഫോക്കസ് ചലഞ്ചേഴ്സ് എന്നിവയാണ് ലീഗിലെ ആറ് ടീമുകൾ. ലോഗോ പ്രകാശനവും താരലേലവും പൂർത്തിയായതോടെ ഫോക്കസ് ക്രിക്കറ്റ് ലീഗിന്റെ തുടർ ഒരുക്കങ്ങൾക്ക് ആവേശകരമായ തുടക്കമായി
