റഫറിമാരെക്കുറിച്ച് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറെന്റീനോ പെരസ് നടത്തിയ പരാമർശങ്ങൾ സത്യമല്ലെന്ന് ബാഴ്‌സലോണ ഗോൾകീപ്പർ ജോവാൻ ഗാർസിയ. ലാ ലിഗയിലെ മത്സരങ്ങൾ കാണുന്ന ആർക്കും പെരസിന്റെ വാക്കുകൾ വസ്തുതാവിരുദ്ധമാണെന്ന് അറിയാമെന്ന് ഗാർസിയ പറഞ്ഞു. എൽ ക്ലാസിക്കോ വിജയത്തിന് ശേഷം ലാ ലിഗ കിരീടം നേടിയതിന്റെ സന്തോഷത്തിലും സമാധാനത്തിലുമാണ് ബാഴ്‌സലോണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലോറെന്റിനോ പെരസ് നുണ പറയുകയാണെന്ന് ബാഴ്‌സലോണ ഗോൾകീപ്പർ ജോവാൻ ഗാർഷ്യ
