സാബി അലോൺസിക്കൊപ്പം പ്രവർത്തിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു: കലം മക്ഫാർലെയ്ൻ


ചെൽസിയുടെ പുതിയ പരിശീലകനായി സാബി അലോൺസോ; ആവേശത്തിൽ ക്ലബ്ബ്

ചെൽസിയുടെ പുതിയ പരിശീലകനായി സാബി അലോൺസോയെ നിയമിച്ചതോടെ ക്ലബ്ബിലെ എല്ലാവരും വലിയ ആവേശത്തിലാണെന്ന് ഇടക്കാല പരിശീലകൻ കലം മക്ഫാർലെയ്ൻ വ്യക്തമാക്കി.

2026/27 സീസണിന് മുന്നോടിയായി ജൂലൈയിൽ അലോൺസോ ഔദ്യോഗികമായി ചുമതലയേൽക്കും.

“ഇതൊരു വലിയ കാര്യമാണ്. വലിയ പാരമ്പര്യമുള്ള മികച്ച പരിശീലകനാണ് അദ്ദേഹം. ഇതുവരെ മികച്ച കരിയറാണ് അലോൺസോ കെട്ടിപ്പടുത്തിട്ടുള്ളത്, നിരവധി പ്രധാന ട്രോഫികളും അദ്ദേഹം നേടിയിട്ടുണ്ട്. കളിക്കാരനെന്ന നിലയിലും മികച്ച കരിയർ അദ്ദേഹത്തിനുണ്ട്,” മക്ഫാർലെയ്ൻ പറഞ്ഞു.

“എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ട്. ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ ആവേശകരമായ നിയമനമാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ നിയമനം ചെൽസിയുടെ കരുത്തിനെയാണ് എടുത്തുകാണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി: “ഇതൊരു വലിയ ക്ലബ്ബാണ്, ലോകത്തിലെ ഏറ്റവും മികച്ച ചില കളിക്കാർ ഇവിടെ കളിക്കുന്നുണ്ട്.”

“സീസൺ നിരാശാജനകമായിരുന്നിട്ടും, ഞങ്ങളുടെ നിലവാരം ഞങ്ങൾ പലതവണ തെളിയിച്ചിട്ടുണ്ട്. ചെൽസി വലിയൊരു ക്ലബ്ബാണ്, അതുകൊണ്ട് തന്നെ മികച്ച കളിക്കാരെയും പരിശീലകരെയും എന്നും ഇവിടേക്ക് ആകർഷിക്കാൻ സാധിക്കും,” മക്ഫാർലെയ്ൻ പറഞ്ഞു.

© Madhyamam