ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായത് സ്വന്തം പിഴവുകൾ കൊണ്ടെന്ന് ചെസ്നി


ചാമ്പ്യൻസ് ലീഗ് പുറത്താകൽ: ബാഴ്‌സലോണയുടെ തോൽവിക്ക് കാരണം മോശം പ്രകടനമെന്ന് വോയ്ചെക് ഷെസ്‌നി

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റ് ബാഴ്‌സലോണ പുറത്തായതിനെക്കുറിച്ച് പ്രതികരിക്കുകയാണ് ബാഴ്‌സലോണ ഗോൾകീപ്പർ വോയ്ചെക് ഷെസ്‌നി.

“ഇതാണ് ഫുട്ബോൾ, പ്രത്യേകിച്ച് നോക്കൗട്ട് ഘട്ടങ്ങളിൽ. ഒരു മത്സരം മതി നിങ്ങളെ പുറത്താക്കാൻ,” ഷെസ്‌നി പറഞ്ഞു.

“ഈ വർഷം ഇത്തരം രണ്ട് മത്സരങ്ങളാണ് ഞങ്ങളെ രണ്ട് ടൂർണമെന്റുകളിൽ നിന്ന് പുറത്താക്കിയത്. അതുമൂലം രണ്ട് കിരീടങ്ങൾ ഞങ്ങൾക്ക് നഷ്ടമായി.”

“ഇതൊരു കഠിനമായ തീരുമാനമായി തോന്നാമെങ്കിലും സത്യസന്ധവുമാണ്. കാരണം ആരും ഞങ്ങളെ ചതിച്ചിട്ടില്ല.”

“ഞങ്ങൾ തന്നെ രണ്ട് മോശം മത്സരങ്ങൾ കളിച്ചു. അതുകൊണ്ട് തന്നെയാണ് കിരീടങ്ങൾ നേടാനുള്ള അവസരം ഞങ്ങൾക്ക് നഷ്ടമായത്.”

© Madhyamam