ആഴ്സണലിനെതിരെ നേടിയ തകർപ്പൻ ഗോൾ: മാഞ്ചസ്റ്റർ സിറ്റിയുടെ ‘ഗോൾ ഓഫ് ദ മന്ത്’ പുരസ്കാരം റയാൻ ചെർക്കിക്ക്


മാഞ്ചസ്റ്റർ സിറ്റിയുടെ ഏപ്രിൽ മാസത്തെ മികച്ച ഗോൾ അവാർഡ് റയാൻ ചെർക്കിക്ക്

ആഴ്‌സണലിനെതിരെ നേടിയ തകർപ്പൻ സോളോ ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റിയുടെ ഏപ്രിൽ മാസത്തെ മികച്ച ഗോളിനുള്ള പുരസ്കാരം റയാൻ ചെർക്കി സ്വന്തമാക്കി.

മത്തേയസ് നൂനസിൽ നിന്ന് പന്ത് സ്വീകരിച്ച ഫ്രഞ്ച് മിഡ്‌ഫീൽഡർ ഗോൾമുഖത്തുനിന്ന് 30 വാര അകലെ വെച്ചാണ് മുന്നേറ്റം തുടങ്ങിയത്. പന്തുമായി അതിവേഗം ബോക്സിലേക്ക് കുതിച്ച ചെർക്കി, ആഴ്‌സണൽ താരം ഗബ്രിയേലിനെ മറികടന്ന ശേഷം കൃത്യമായ ഷോട്ടിലൂടെ ഡേവിഡ് രായയെ കീഴ്പ്പെടുത്തി പന്ത് വലയിലെത്തിച്ചു.

പ്രീമിയർ ലീഗിലെ രണ്ട് മുൻനിര ടീമുകൾ തമ്മിലുള്ള നിർണായക പോരാട്ടത്തിൽ കണ്ട മികച്ചൊരു ഫുട്ബോൾ നിമിഷമായിരുന്നു ഇത്.

© Madhyamam