ചാമ്പ്യൻസ് ലീഗിൽ റെക്കോർഡ് നേട്ടവുമായി ഡേവിഡ് റായ


യുവേഫ ചാമ്പ്യൻസ് ലീഗ് 2025/26 സീസണിൽ ചരിത്രനേട്ടവുമായി ആഴ്‌സണൽ ഗോൾകീപ്പർ ഡേവിഡ് റായ. ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയ ഇംഗ്ലീഷ് ക്ലബ്ബ് താരമെന്ന റെക്കോർഡിനൊപ്പമാണ് ഈ സ്പാനിഷ് ഗോൾകീപ്പർ എത്തിയത്.

ടൂർണമെന്റിൽ തന്റെ ഒമ്പതാമത്തെ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയതോടെയാണ് റായ ഈ നേട്ടം കൈവരിച്ചത്. 2020/21 സീസണിൽ ചെൽസി കിരീടം ചൂടിയപ്പോൾ എഡ്വാർഡ് മെൻഡി സ്ഥാപിച്ച റെക്കോർഡിന് ഒപ്പമാണ് റായ ഇപ്പോൾ എത്തിയിരിക്കുന്നത്.

വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ കൂടി ക്ലീൻ ഷീറ്റ് നിലനിർത്താൻ സാധിച്ചാൽ, ഈ റെക്കോർഡ് തനിച്ചാക്കാൻ ഡേവിഡ് റായയ്ക്ക് അവസരമുണ്ട്.

© Madhyamam