ആഴ്സണലിലേക്കുള്ള മാറ്റം; ജീവിതത്തിലെ വലിയ വെല്ലുവിളിയെന്ന് വിക്ടർ ഗ്യോക്രെസ്


പുതിയ ക്ലബ്ബിലെ വെല്ലുവിളികൾ തുറന്നുപറഞ്ഞ് വിക്ടർ ഗ്യോകെറെസ്

തന്റെ പുതിയ ക്ലബ്ബിലേക്കുള്ള മാറ്റത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെക്കുറിച്ച് ആഴ്സണൽ മുന്നേറ്റനിര താരം വിക്ടർ ഗ്യോകെറെസ് സംസാരിച്ചു. പുതിയൊരു രാജ്യത്തിലേക്കും ജീവിതശൈലിയിലേക്കും ദിനചര്യയിലേക്കും പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കിയത്.

തന്റെ കരിയറിലെ വലിയൊരു മാറ്റത്തിന് ശേഷം ഇംഗ്ലണ്ടിലെ ജീവിതവുമായി പൊരുത്തപ്പെടാൻ മൈതാനത്തും പുറത്തും വേഗത്തിലുള്ള മാറ്റങ്ങൾ അനിവാര്യമാണെന്ന് സ്വീഡിഷ് സ്‌ട്രൈക്കർ പറഞ്ഞു.

“പുതിയൊരു ദിനചര്യയിലേക്കും പുതിയൊരു രാജ്യത്തിലേക്കും മാറി താമസിക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിങ്ങൾ മാറ്റുകയാണ്. അതിനോട് പെട്ടെന്ന് പൊരുത്തപ്പെടുകയും വരാനിരിക്കുന്ന എല്ലാ വെല്ലുവിളികൾക്കും തയ്യാറായിരിക്കുകയുമാണ് ചെയ്യേണ്ടത്. അതാണ് ഏറ്റവും വലിയ കാര്യം.”

“ഞാൻ ഗോൾ നേടുകയും ടീം വിജയിക്കുകയും ചെയ്യുമ്പോൾ തീർച്ചയായും വലിയ സംതൃപ്തിയും മികച്ച അനുഭവവുമാണ് ലഭിക്കുന്നത്. അത് കൂടുതൽ ഊർജ്ജം നൽകുന്നുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷെ അതൊരു നല്ല അനുഭവം തന്നെയാണ്,” വിക്ടർ പറഞ്ഞു.

© Madhyamam