Football

മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ തോൽപ്പിച്ചു; ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി


രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകൾ മുതലെടുത്ത് ഡൊമിനിക് സോബോസ്ലായിയും കോഡി ഗാക്പോയും ലിവർപൂളിനെ ഒപ്പമെത്തിച്ചിരുന്നു. എന്നാൽ 77-ാം മിനിറ്റിൽ 18-യാർഡ് ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഗോളിലൂടെ മൈനൂ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം സമ്മാനിക്കുകയായിരുന്നു.

ഈ വിജയത്തോടെ മൂന്നാം സ്ഥാനത്തുള്ള യുണൈറ്റഡിന് 64 പോയിന്റായി. ഇനി മൂന്ന് മത്സരങ്ങൾ കൂടി അവർക്ക് ബാക്കിയുണ്ട്. നാലാം സ്ഥാനത്തുള്ള ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കായി ഇനിയും കഠിനമായി പൊരുതേണ്ടതുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ലയും ലിവർപൂളും 58 പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. എന്നാൽ ആസ്റ്റൺ വില്ലയ്ക്ക് ഒരു മത്സരം കൂടി അധികം കളിക്കാനുണ്ട്.

© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.