ഗെറ്റാഫെയെ തകർത്തു; ലാലിഗ കിരീടം എത്രയും വേഗം നേടാനാണ് ലക്ഷ്യമെന്ന് ഫെർമിൻ


ഗെറ്റാഫെയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ബാഴ്‌സലോണ താരം ഫെർമിൻ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു. ലാ ലിഗ കിരീടം എത്രയും വേഗം സ്വന്തമാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഫെർമിൻ വ്യക്തമാക്കി.

എൽ ക്ലാസിക്കോ മത്സരത്തിനായി കാത്തിരിക്കാതെ തന്നെ കിരീട നേട്ടം സാധ്യമാക്കാനാണ് ടീം ആഗ്രഹിക്കുന്നത്. ഗെറ്റാഫെയുമായുള്ള മത്സരം വളരെ കടുപ്പമേറിയതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കളിക്കളത്തിലെ സാഹചര്യങ്ങളോട് ടീം വളരെ മികച്ച രീതിയിൽ പൊരുത്തപ്പെട്ടു. തങ്ങൾക്ക് ലഭിച്ച ചുരുക്കം അവസരങ്ങളെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിച്ചതായും പ്രതിരോധത്തിലും ആക്രമണത്തിലും ടീം ഒരേപോലെ മികച്ച പ്രകടനം പുറത്തെടുത്തതായും താരം ചൂണ്ടിക്കാട്ടി. ഈ സീസണിൽ ബാഴ്‌സലോണയ്ക്കായി ഇതിനകം 13 ഗോളുകൾ നേടിയ ഫെർമിൻ, തന്റെ മൊത്തം ഗോൾ സംഭാവനകൾ 30 ആക്കി ഉയർത്തിയിരിക്കുകയാണ്.

© Madhyamam