2026 ലോകകപ്പിന് മുന്നോടിയായി പെപ്പ് ഗ്വാർഡിയോളയെ സന്ദർശിച്ച് ക്രൊയേഷ്യൻ കോച്ച് ദാലിക്


ലിയോനാർഡോ ബെർട്ടോസിയുടെ റിപ്പോർട്ട് പ്രകാരം, ക്രൊയേഷ്യൻ ദേശീയ ടീം പരിശീലകൻ സ്ലാറ്റ്കോ ഡാലിക് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോളയുമായി കൂടിക്കാഴ്ച നടത്തി.

2026-ലെ ലോകകപ്പിന് മുന്നോടിയായി മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ മാറ്റിയോ കൊവാസിക്, ജോസ്കോ ഗ്വാർഡിയോൾ എന്നിവരുടെ ശാരീരികക്ഷമത വിലയിരുത്തുന്നതിനാണ് ക്രൊയേഷ്യൻ പരിശീലകൻ ഗ്വാർഡിയോളയെ കണ്ടത്.

ഇരു പരിശീലകരും കൂടിക്കാഴ്ചയ്ക്കിടെ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. സ്ലാറ്റ്കോ ഡാലിക് മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്സി സ്വീകരിച്ചപ്പോൾ, പെപ് ഗ്വാർഡിയോളയ്ക്ക് ഒരു പ്രത്യേക ചെസ് ബോർഡ് സമ്മാനമായി നൽകി.

2026 ലോകകപ്പിൽ ഗ്രൂപ്പ് എൽ-ലാണ് ക്രൊയേഷ്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട്, ഘാന, പനാമ എന്നിവരാണ് ഈ ഗ്രൂപ്പിൽ ക്രൊയേഷ്യയുടെ എതിരാളികൾ.

© Madhyamam