അന്തർസർവകലാശാല വനിത ഫുട്ബാൾ കാലിക്കറ്റിന് വെള്ളി

തേഞ്ഞിപ്പലം: അഖിലേന്ത്യ അന്തർസർവകലാശാല വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കാലിക്കറ്റ് സർവകലാശാലക്ക് വെള്ളി മെഡൽ. നിശ്ചിത സമയത്തും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ, അധിക സമയത്ത് വഴങ്ങേണ്ടിവന്ന ഏക ഗോളിനാണ് (1-0) ഹരിയാന ഹിസാറിലെ ഗുരു ജംബേശ്വർ സർവകലാശാലയോട് കാലിക്കറ്റ് പരാജയപ്പെട്ടത്.

കിരീടം നേടാനായില്ലെങ്കിലും ചരിത്രത്തിലാദ്യമായി ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്ന കാലിക്കറ്റ് സർവകലശാല ടീമെന്ന അഭിമാനകരമായ നേട്ടവുമായാണ് പെൺപട മടങ്ങിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരുടീമുകളും പ്രതിരോധം ശക്തമാക്കിയതോടെ ഗോൾരഹിത സമനിലയാവുകയായിരുന്നു. തുടർന്ന് അനുവദിക്കപ്പെട്ട അധിക സമയത്താണ് കാലിക്കറ്റിന്റെ പ്രതിരോധം ഭേദിച്ച് ഹരിയാന ടീം ഗോൾ നേടിയത്.



© Madhyamam