ര​ഞ്ജി ട്രോ​ഫി ച​രി​ത്ര​ത്തി​ലാ​ദ്യം; ക​ശ്മീ​ർ സെ​മി​യി​ൽ



മും​ബൈ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ജ​മ്മു-​ക​ശ്മീ​രും ക​ർ​ണാ​ട​ക​യും ഉ​ത്ത​രാ​ഖ​ണ്ഡും സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ക​ശ്മീ​ർ അ​വ​സാ​ന നാ​ലി​ലെ​ത്തു​ന്ന​ത്. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ 56 റ​ൺ​സി​ന് തോ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഒ​ന്നാം ഇ​ന്നി​ങ്സി​ൽ ഏ​ഴും ര​ണ്ടാ​മ​ത്തേ​തി​ൽ അ​ഞ്ചും വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ഖി​ബ് ന​ബി​യാ​ണ് വി​ജ​യ ശി​ൽ​പി. സ്കോ​ർ: ജ​മ്മു-​ക​ശ്മീ​ർ 194 & 248, മ​ധ്യ​പ്ര​ദേ​ശ് 152 & 234.

മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ​യെ നാ​ല് വി​ക്ക​റ്റി​ന് ക​ർ​ണാ​ട​ക വീ​ഴ്ത്തി. അ​ന്താ​രാ​ഷ്ട്ര താ​രം കെ.​എ​ൽ. രാ​ഹു​ലി​ന്റെ (130) ശ​ത​ക​മാ​ണ് ജ​യം സ​മ്മാ​നി​ച്ച​ത്. സ്കോ​ർ: മും​ബൈ 120 & 377, ക​ർ​ണാ​ട​ക 173 & 325/6. ഝാ​ർ​ഖ​ണ്ഡി​നെ ഇ​ന്നി​ങ്സി​നും ആ​റ് റ​ൺ​സി​നും ത​ക​ർ​ത്തു ഉ​ത്ത​രാ​ഖ​ണ്ഡ്. സ്കോ​ർ: 235 & 130, ഉ​ത്ത​രാ​ഖ​ണ്ഡ് 371.



© Madhyamam