സുവാരസിന് ഇരട്ട ഗോൾ: ഇന്റർ മിയാമിക്ക് വിജയം
പുലർച്ചെ നടന്ന മേജർ ലീഗ് സോക്കർ (MLS) മത്സരത്തിൽ ഈസ്റ്റേൺ കോൺഫറൻസ് ചാമ്പ്യന്മാരായ എഫ്‌സി സിൻസിനാറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്റർ മിയാമി. ഇന്റർ മിയാമി സൂപ്പർ താരം ലയണൽ മെസ്സി കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റതിനാൽ ഇന്നലത്തെ മത്സരത്തിലും കളിക്കാനായില്ല. എന്നാൽ മുൻ ബാഴ്‌സലോണ താരങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ, ലൂയിസ് സുവാരസ് എന്നിവർ മൈതാനത്ത് ഇറങ്ങി. ആദ്യ 30 സെക്കൻഡിനുള്ളിൽ തന്നെ സുവാരസ് സ്കോർ ചെയ്തു. പെനൽറ്റി ഏരിയയിൽ ലഭിച്ച ബോൾ […]