ഇന്ത്യൻ സൂപ്പർ ലീഗിലെ വേഗതയേറിയ ഗോൾ സ്വന്തമാക്കി മലയാളിയും ഈസ്റ്റ് ബംഗാൾ FC ഫോർവേഡുമായ പുതിയ വളപ്പിൽ വിഷ്ണു. ഫെബ്രുവരി 29 ന് നടന്ന ഒഡീഷ എഫ്‌സിക്ക് എതിരായ മത്സരത്തിലാണ് വെറും 32 സെക്കൻഡുകളിൽ പന്ത് വലയിലെത്തിക്കുന്നതിലൂടെ നിലവിലെ 2023-24 ഐഎസ്എൽ സീസണിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടിയത്.
2023 ഓഗസ്റ്റിൽ ഈസ്റ്റ് ബംഗാളിൽ ചേർന്ന 22 കാരനായ വിഷ്ണു, ഈ സീസണിൽ കാൾസ് ക്വാഡ്രാട്ടിന്റെ കീഴിൽ 14 ഐഎസ്എൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിൽ ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.
ലീഗ് ചരിത്രത്തിലെ അഞ്ചാമത്തെ വേഗതയേറിയ ഗോളാണ് വിഷ്ണുവിന്റെ ഗോൾ.
ഐഎസ്എൽ-ൽ ഏറ്റവും വേഗത്തിൽ ഗോൾ നേടിയ റെക്കോർഡ് ഓസ്ട്രേലിയൻ സെന്റർ ഫോർവേഡ് ഡേവിഡ് വില്യംസിന്റെ പേരിലാണ്. 2021-22 ഐഎസ്എൽ സീസണിൽ ഫത്തോർഡയിൽ എടി കെ മോഹൻ ബഗാന് വേണ്ടി ഹൈദരാബാദ് എഫ്‌സിക്ക് എതിരായ മത്സരത്തിൽ ആദ്യ 12 സെക്കൻഡുകൾക്കുള്ളിൽ ഗോൾ നേടിയാണ് താരം അന്ന് റെക്കോർഡ് സ്വന്തമാക്കിയത്.
അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…