ഗോതം എഫ്സി വിട്ട ഇംഗ്ലണ്ട് ഡിഫെൻഡർ ജെസ് കാർട്ടർ ഫ്രീ ഏജന്റായി ബേ എഫ്സിയിൽ ചേതർന്നു.
സാൻ ഫ്രാൻസിസ്കോ ബേ ഏരിയ ആസ്ഥാനമായുള്ള ബേ എഫ്സിയുമായി 29 കാരിയായ താരം 2028 വരെ കരാർ ഒപ്പുവെച്ചു. കൂടാതെ ഒരു വർഷം കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥയും ഇതിലുണ്ട്.
ചെൽസിയിൽ ആറു വർഷം പൂർത്തിയാക്കി അഞ്ച് തവണ വനിതാ സൂപ്പർ ലീഗ് കിരീടം നേടിയ ശേഷമാണ് 2024 ജൂലൈയിൽ കാർട്ടർ ന്യൂയോർക്ക് ക്ലബ്ബായ ഗോതമിൽ ചേർന്നത്.
“ബേ എഫ്സിയിലേക്ക് വരുന്നത് പുതിയൊരു വെല്ലുവിളിയാണ്, അതിൽ എനിക്ക് സന്തോഷമുണ്ട്,” കാർട്ടർ പറഞ്ഞു.
“വിജയകരമായ ചില ടീമുകളുടെ ഭാഗമാകാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്, വിജയിക്കാൻ എത്രമാത്രം കഠിനാധ്വാനം വേണമെന്ന് എനിക്കറിയാം. ഈ ടീമിനെ അടുത്തറിയാനും സഹതാരങ്ങളുടെ വിശ്വാസം നേടാനും മുന്നോട്ട് പോകാൻ എന്നെക്കൊണ്ട് ആവുന്നത് ചെയ്യാനും ഞാൻ കാത്തിരിക്കുകയാണ്.”
ലിഗിലെ റെഗുലർ സീസൺ ചാമ്പ്യന്മാർക്കുള്ള എൻഡബ്ല്യുഎസ്എൽ ഷീൽഡ് ഗോതം സ്വന്തമാക്കിയ 2026 ലെ സീസണിൽ ടീമിന്റെ 30 മത്സരങ്ങളിലും കാർട്ടർ കളിച്ചു.
ഫൈനലിൽ വാഷിംഗ്ടൺ സ്പിരിറ്റിനെ പരാജയപ്പെടുത്തി 2025-ൽ ഗോതം എൻഡബ്ല്യുഎസ്എൽ ചാമ്പ്യൻഷിപ്പ് നേടിയപ്പോഴും താരം ടീമിനെ സഹായിച്ചു.
“ക്ലബ്ബ് എന്ന നിലയിൽ ഞങ്ങൾ കൈവരിച്ച നേട്ടങ്ങളുടെ ഒരു പ്രധാന ഭാഗമായിരുന്നു ജെസ്, ഇവിടെയുള്ളക്കാലത്ത് അവർ നൽകിയ സംഭാവനകൾക്ക് ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്,” ഗോതമിന്റെ ഫുട്ബോൾ ഓപ്പറേഷൻസ് പ്രസിഡന്റ് യായേൽ അവെർബുച്ച് വെസ്റ്റ് പറഞ്ഞു.
ഇംഗ്ലണ്ടിനായി 56 സീനിയർ മത്സരങ്ങൾ കളിച്ചിട്ടുള്ള കാർട്ടർ, 2022 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത് ലയണസ്സുകൾ കിരീടം നിലനിർത്തിയപ്പോൾ താരം ആറ് മത്സരങ്ങളിലും കളിക്കുകയും ചെയ്തു.
ചെൽസിയിൽ കാർട്ടറിനൊപ്പം പ്രവർത്തിച്ചിട്ടുള്ള ബേ എഫ്സിയുടെ ചീഫ് ഫുട്ബോൾ ഓഫീസർ പോൾ ഗ്രീൻ പറഞ്ഞു, “ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും ചാമ്പ്യൻഷിപ്പുകൾ നേടുന്ന ചുറ്റുപാടുകളിൽ ജെസ് തന്റെ കഴിവ് സ്ഥിരമായി തെളിയിച്ചിട്ടുണ്ട്.”
“അവരുടെ വളർച്ചയും ഓരോ ദിവസവും അവർ പുലർത്തുന്ന പ്രൊഫഷണലിസവും ഞാൻ കണ്ടിട്ടുണ്ട്. അവർ ബേ എഫ്സിയിലേക്ക് വിലമതിക്കാനാവാത്ത അനുഭവം കൊണ്ടുവരും, ക്ലബ്ബിലേക്ക് അവരെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.”
2027 ലെ എൻഡബ്ല്യുഎസ്എൽ റെഗുലർ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കും.
