സ്പാനിഷ് ഫുട്ബോൾ താരം ജീസസ് ഒവൊണോയ്ക്ക് 12 മത്സരങ്ങളിൽ വിലക്ക്
ടെനരിഫെ ഫോർവേഡ് താരം ജീസസ് ഡി മിഗേലിന്റെ മരണത്തിനിടയാക്കിയ ഫൗളിനെ തുടർന്ന് എഫ്സി അൻഡോറ ഗോൾകീപ്പർ ജീസസ് ഒവൊണോയ്ക്ക് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ ഡിസിപ്ലിനറി കമ്മിറ്റി 12 മത്സരങ്ങളുടെ വിലക്ക് ഏർപ്പെടുത്തി.
നവംബർ 2 ന് നടന്ന രണ്ടാം ഡിവിഷൻ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഡി മിഗീലുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് 25 കാരനായ ഒവൊണോയ്ക്ക് റെക്കാർഡ് കാർഡ് ലഭിച്ച് പുറത്തുപോകേണ്ടി വന്നിരുന്നു.
Advertisement
തുടർന്ന് നവംബർ 3-ന് 30 വയസ്സുകാരനായ ഡി മിഗേൽ മരണമടഞ്ഞു.
കളി നടക്കുന്നതിനിടയിൽ കളിക്കാരൻ അമിതമായ ശക്തി ഉപയോഗിച്ച് എതിരാളിയുടെ നെഞ്ചിൽ അക്രമാസക്തമായി ഇടിച്ചു എന്ന് റെഫറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും ഡിസിപ്ലിനറി കമ്മിറ്റി അറിയിച്ചു.
“ജീസസ് ഡി മിഗേൽ അലമാഡയുടെ മരണത്തിനിടയാക്കിയ ഈ ദാരുണമായ സംഭവം പരസ്യമായ കാര്യമാണ്.”
വിവരിച്ച തരത്തിലുള്ള പെരുമാറ്റവും ചുറ്റുപാടുകളും കണക്കിലെടുക്കുമ്പോൾ പരമാവധി ശിക്ഷയായ 12 മത്സരങ്ങളുടെ വിലക്ക് ന്യായമാണെന്ന് കമ്മിറ്റി വ്യക്തമാക്കി.
Advertisement
സംഭവം നടക്കുമ്പോൾ ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ നിർത്തിവെച്ച ഇരു ടീമുകൾ തമ്മിലുള്ള മത്സരം പുനരാരംഭിക്കേണ്ടതില്ലെന്ന് ഫെഡറേഷൻ തീരുമാനിച്ചു.
“ഈ ദാരുണമായ സംഭവം നടന്ന കൃത്യമായ നിമിഷത്തിൽ നിന്ന് കളി വീണ്ടും ആരംഭിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുന്നു,” എന്ന് ഫെഡറേഷൻ അറിയിച്ചു.
ആ സമയത്ത് ടീമുകൾ 2-2 സമനിലയിൽ തുടരുകയായിരുന്നു. ഈ സാഹചര്യത്തിൽ ആ ഫലം നിലനിർത്തുമെന്നും, ഈ കേസിലെ അസാധാരണവും ദാരുണവുമായ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അതാണ് ഏറ്റവും അനുയോജ്യമായ നടപടിയെന്നും ഫെഡറേഷൻ കമ്മിറ്റി അറിയിച്ചു.
നവംബർ 4-ന് ഗോൾകീപ്പർക്ക് വേണ്ടി ഒവൊണോയുടെ ക്ലബ്ബ് ഒരു പ്രസ്താവന പുറത്തിറക്കി. തന്റെ ജീവിതത്തിലെ “ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെയാണ്” കടന്നുപോകുന്നതെന്നും ഡി മിഗേലിന്റെ മരണത്തിൽ “വലിയ വേദനയുണ്ടെന്നും” ഒവൊണോ ആ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
Advertisement
വ്യാഴാഴ്ച, എഫ്സി അൻഡോറ മാനേജർ കാർലെസ് മാൻസോ പറഞ്ഞത്, ഇക്വിറ്റോറിയൽ ഗിനിയ അന്താരാഷ്ട്ര താരമായ ഒവൊണോ ഈ സംഭവത്തിന് ശേഷം ഫുട്ബോളിലേക്ക് മടങ്ങിവരുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ്.
ഒവൊണോ നിലവിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണെന്നും ഫുട്ബോളിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഏത് തീരുമാനമെടുക്കാനും അദ്ദേഹത്തിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും മാൻസോ പറഞ്ഞു. ഞങ്ങൾ ചെയ്യേണ്ടത് അദ്ദേഹത്തെ എല്ലാ തരത്തിലും പിന്തുണയ്ക്കുക ഒപ്പം അദ്ദേഹത്തോടൊപ്പം നിൽക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അദ്ദേഹം തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടോ, എപ്പോൾ വരണം, അതോ തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ലേ എന്നീ കാര്യങ്ങളെക്കുറിച്ച് സ്വന്തമായി തീരുമാനം എടുക്കാൻ ഞങ്ങൾ അദ്ദേഹത്തിന് ആവശ്യമായ സ്വാതന്ത്ര്യവും സമയവും നൽകും.”
“അതൊരു തീരുമാനമെടുക്കാൻ താൻ അനുയോജ്യനാണെന്നും യഥാർത്ഥത്തിൽ തയ്യാറാണെന്നും എപ്പോൾ തോന്നുന്നുവോ അപ്പോൾ അദ്ദേഹം അത് ചെയ്യും.”
