Uncategorized

സീറ്റിൽ റെയിനിനെതിരായ വിജയത്തിന് പിന്നാലെ മോശം പിച്ചിന് മാപ്പ് പറഞ്ഞ് ഗോട്ടം എഫ്സി ഹെഡ് കോച്ച്

സിയാറ്റിൽ റെയിനിനെതിരായ എൻ.ഡബ്ല്യു.എസ്.എൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഗോട്ടം എഫ്.സി ജയം നേടിയെങ്കിലും, മത്സരക്കളത്തിലെ മോശം നിലവാരം വലിയ രീതിയിൽ ചർച്ചയായി. അടുത്ത ആഴ്ച നടക്കുന്ന സെമിഫൈനലും അതേ പിച്ചിൽ തന്നെയാണ് ഗോട്ടം എഫ്.സി ആതിഥേയത്വം വഹിക്കുന്നത്.

ഞായറാഴ്ച നടന്ന മത്സരത്തിൽ 1-0 എന്ന സ്കോറിന് ഗോട്ടം വിജയിച്ചെങ്കിലും, 2020 മുതൽ ഗോട്ടം ഹോം മത്സരങ്ങൾ കളിക്കുന്ന സ്പോർട്സ് ഇല്ലുസ്ട്രേറ്റഡ് സ്റ്റേഡിയത്തിലെ പിച്ചിന്റെ അവസ്ഥ വളരെ മോശമായിരുന്നു. പുല്ലുകൾ വലിയ തോതിൽ നശിച്ചുപോയിരുന്നു. കോർണറുകളിലും ഗോളിന് മുന്നിലുമൊക്കെ മണൽ വ്യക്തമായി കാണാമായിരുന്നു.

© Madhyamam

Noel Anto

Noel Anto

Senior Editor and Contributor at Scoreium.