ബെൽജിയൻ താരം ലുക്കാകുവിനെ നാപ്പോളിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ചെൽസി സമ്മതിച്ചിരിക്കുന്നു. 30 മില്യൺ യൂറോക്കാണ് ചെൽസിയിൽ നിന്ന് നാപോളിയിലേക്ക് എത്തുന്നത്. കൂടാതെ, ട്രാൻസ്ഫറിന്റെ ഭാഗമായി നാപ്പോളി ചെൽസിക്ക് €15 മില്യൺ യൂറോ വരെയുള്ള അഡ്-ഓണുകൾ നൽകും. മൂന്ന് വർഷത്തേക്ക് ആയിരിക്കും കരാർ.
നാപ്പോളി സ്പോർട്ടിംഗ് ഡയറക്ടർ ജിയോവാനി മന്ന ചെൽസി ഡയറക്ടർമാരുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ഈ ആഴ്ചയിലെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു. വെള്ളിയാഴ്ചയാണ് ആദ്യമായി നാപ്പോളി €30 മില്യണ് മുകളിലുള്ള ഒരു ഓഫർ നൽകാൻ തയ്യാറായത്.
ആന്റോണിയോ കോണ്ടെയുടെ ടീമിനൊപ്പം വ്യക്തിഗത വ്യവസ്ഥകൾക്ക് ലുക്കാകു സമ്മതിച്ചിരുന്നു. മൂന്ന് വർഷത്തെ കരാറിൽ ആയിരിക്കും നാപോളിയുമായി കരാറിൽ ഒപ്പ് ഇടുക.
നാപ്പോളി ലുക്കാകുവിന്റെ കരിയറിൽ ഇതുവരെ പ്രതിനിധീകരിക്കുന്ന മൂന്നാമത്തെ സീരിയേ ക്ലബ്ബാകും. ഇതിനുമുമ്പ് ഇന്ററിലും റോമയിലും താരം കളിച്ചിരുന്നു.
മുംബൈ: ഒക്ടോബർ 30 വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്‌ട്രേലിയയെ അഞ്ചു…
മുംബൈ: കങ്കാരുക്കൾ തീർത്ത റൺമലക്ക് മുകളിൽ കയറി വെന്നിക്കൊടി നാട്ടി ഇന്ത്യൻ വനിതകൾ കലാശപ്പോരിലേക്ക്. വനിത ഏകദിന ലോകകപ്പിൽ രണ്ടാം…
മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ആസ്ട്രേലിയക്കെതിരെ 339 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ശക്തമായ നിലയിൽ. 42…
മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ കൂറ്റൻ വിജയലക്ഷ്യം തീർത്ത് ആസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത…
മഡ്ഗാവ്: സൂപ്പർകപ്പ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. പൊരുതിക്കളിച്ച രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട അടിയറവു…
മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ ശക്തമായി നിലയിൽ. 28…