Alex Grimm/Getty Images
മാഞ്ചസ്റ്റർ സിറ്റിയുടെ താരം ജാവോ കാൻസലോയെ ടീമിൽ നിന്ന് പുറത്താക്കാൻ പരിശീലകൻ പെപ്പ് ഗാർഡിയോള തീരുമാനിച്ചിരിക്കുകയാണ്. ഈ സമ്മർ ട്രാൻസ്ഫറിൽ തന്നെ താരം ക്ലബ് വിടാൻ സാധ്യതയേറെയാണ്.
സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ ഹിലാൽ ആണ് കാൻസലോയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഏഷ്യയിലേക്കുള്ള മാറ്റം താരത്തിന് താല്പര്യമില്ലെങ്കിലും ഗാർഡിയോളയുടെ പ്ലാനിൽ താരം ഇല്ലാത്തത് കാരണം സിറ്റി അങ്ങോട്ട് തള്ളിവിടാനാണ് ശ്രമിക്കുന്നത്.
മൂന്ന് വർഷത്തെ കരാറുമായാണ് അൽ ഹിലാൽ എത്തിയിരിക്കുകയാണ്. വർഷം 16 മില്യൺ യൂറോയാണ് താരത്തിന് വാഗ്ദാനം ചെയ്യുന്ന തുക.
കഴിഞ്ഞ സീസൺ ബാഴ്‌സലോണയിൽ ലോണിൽ കളിച്ച താരമായിരുന്നു കാൻസലോ. 42 മത്സരങ്ങളിൽ നിന്ന് നാല് ഗോളും അഞ്ച് അസിസ്റ്റും നൽകി.
ഈ സീസണിൽ അൽ നാസ്റിനെ 4-1ന് തകർത്ത് സൗദി സൂപ്പർ കപ്പ് അൽ ഹിലാൽ നേടിയിരുന്നു.
പെർത്തിന് പിറകെ അഡലെയ്ഡിലും ഡക്കായ വിരാട് കോഹ്‍ലി ലോകകപ്പിന് മുമ്പ് പാഡഴിക്കുമോ? ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രണ്ടു തവണ പൂജ്യനായ…
സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…
മുംബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഓപണർമാർ തകർത്താടിയതോടെ കിവികൾക്കെതിരെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി…
അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…