ലണ്ടൻ, സെപ്റ്റംബർ 1, 2024: സ്റ്റാംഫോർഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെരെ 1-1ന് സമനില വഴങ്ങി ചെൽസി. അതേസമയം, ഇതൊക്കെ സാധാരണമാണെന്ന് ചെൽസി മാനേജർ എൻസോ മാറെസ്ക അഭിപ്രായപ്പെട്ടു.
“മൂന്ന് വർഷം മുമ്പ് ചെൽസി ചാമ്പ്യൻസ് ലീഗ് നേടിയിരുന്നു, പക്ഷേ ഇപ്പോൾ ചെൽസി അങ്ങനെയല്ല. അതിനാൽ ഇപ്പോൾ ചിലപ്പോൾ വിജയിക്കുന്നില്ലെങ്കിൽ അത് സാധാരണമാണ്,” മാറെസ്ക പറഞ്ഞു.
ഈ സീസണിൽ ചെൽസി പുതിയ താരങ്ങളെ വാങ്ങാൻ കോടികൾ ചെലവഴിച്ചിരുന്നു. എന്നാൽ ചെൽസിയുടെ വലിയ ചെലവ് ഫലം കൊണ്ടുവന്നില്ല എന്നാണ് നിലവിലെ പ്രകടനം സൂചിപ്പിക്കുന്നത്.
ഈ സീസണിലെ ആദ്യ മൂന്ന് ലീഗ് മത്സരങ്ങളിൽ ചെൽസിക്ക് ഒരു വിജയം മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടതിന് ശേഷം, ബ്ലൂസ് വോൾവ്‌സിനെ 6-2ന് തോൽപ്പിച്ചു. എന്നാൽ പാലസിനെതിരെ ചെൽസി വീണ്ടും രണ്ട് പോയിന്റ് നഷ്ടപ്പെടുത്തി.
ചെൽസിക്ക് വേണ്ടി 25-ാം മിനിറ്റിൽ കോൾ പാൽമറിന്റെ അസിസ്റ്റിൽ നിക്കോളാസ് ജാക്സൺ ഗോൾ നേടി. പിന്നീട്,
53-ാം മിനിറ്റിൽ ഈബെരെച്ചി ഈസെയുടെ കർവിങ് സ്‌ട്രൈക്ക് പാലസിന് ഒരു പോയിന്റ് നേടിക്കൊടുത്തു.
അതേസമയം, ചെൽസി 12 താരങ്ങളെ ഏകദേശം 290 ദശലക്ഷം ഡോളർ ചെലവഴിച്ചാണ് താരങ്ങളെ കൊണ്ടുവന്നത്. എന്നാൽ പെഡ്രോ നെറ്റോ മാത്രമാണ് പാലസിനെതിരായ മത്സരത്തിൽ ആരംഭിച്ചത്.
ചെൽസിയ്ക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി 11-ാം സ്ഥാനത്താണ്. പാലസ് 16-ാം സ്ഥാനത്താണ്.
അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…