ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരങ്ങൾക്കുള്ള ബ്രസീൽ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആരാധകർക്ക് നിരാശ. സൂപ്പർ താരം നെയ്മറെ ഒഴിവാക്കിയാണ് പരിശീലകൻ കാർലോ ആൻസലോട്ടി ചിലിക്കും ബൊളീവിയക്കും എതിരായ 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച പരിശീലനത്തിനിടെ കാലിനേറ്റ ചെറിയ പരിക്കാണ് നെയ്മറിന് തിരിച്ചടിയായത്.
ഇതോടെ ഏകദേശം രണ്ടു വർഷത്തോളമായി നെയ്മർ ബ്രസീലിനായി കളിച്ചിട്ട്. 2023 ഒക്ടോബറിൽ കാൽമുട്ടിനേറ്റ ഗുരുതരമായ പരിക്കിനെത്തുടർന്ന് പുറത്തായ താരം, സൗദി അറേബ്യയിൽ നിന്ന് തന്റെ പഴയ ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയെങ്കിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ബുദ്ധിമുട്ടുകയായിരുന്നു.
“നെയ്മറുടെ കഴിവിൽ ആർക്കും സംശയമില്ല. എന്നാൽ നിർണായക ഘട്ടങ്ങളിൽ ടീമിനെ സഹായിക്കാൻ അദ്ദേഹം നൂറു ശതമാനം ശാരീരികക്ഷമതയോടെ ഇരിക്കേണ്ടത് അത്യാവശ്യമാണ്,” ആൻസലോട്ടി തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. 2026-ലെ ലോകകപ്പിന് മുൻപ് നെയ്മർ പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരുന്നതിനാണ് താൻ പ്രധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ബ്രസീൽ ടീമിൽ നെയ്മറുടെ സ്ഥാനം സംബന്ധിച്ച ആശങ്കകൾക്ക് വിരാമമായി.
ബ്രസീൽ ഇതിനകം 2026 ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയതിനാൽ, പരിചയസമ്പന്നർക്കൊപ്പം പുതിയ താരങ്ങളെയും ഉൾപ്പെടുത്തിയാണ് ആൻസലോട്ടി പുതിയ ബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചത്. ലിവർപൂൾ ഗോൾകീപ്പർ അലിസൺ, പി.എസ്.ജി താരം മാർക്വിഞ്ഞോസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കാസെമിറോ തുടങ്ങിയ പ്രമുഖർ ടീമിൽ ഇടംപിടിച്ചപ്പോൾ, ചെൽസിയുടെ യുവതാരം എസ്റ്റെവാവോ, ക്രൂസെയ്‌റോയുടെ കയോ ജോർജ്ജ് തുടങ്ങിയവർ പുതുമുഖങ്ങളാണ്. ഏറെക്കാലത്തിനുശേഷം വെസ്റ്റ് ഹാം താരം ലൂക്കാസ് പക്വേറ്റയും ദേശീയ ടീമിൽ തിരിച്ചെത്തി.
അനുഭവപരിചയവും യുവത്വവും ഒത്തുചേർന്ന ടീമുമായി യോഗ്യതാ റൗണ്ടിലെ അവസാന മത്സരങ്ങൾ വൻവിജയത്തോടെ പൂർത്തിയാക്കുകയാണ് ആൻസലോട്ടിയുടെയും സംഘത്തിൻ്റെയും ലക്ഷ്യം.
യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീം:
ഗോൾകീപ്പർമാർ: അലിസൺ, ബെന്റോ, ഹ്യൂഗോ സോസ.
പ്രതിരോധനിര: അലക്സാണ്ട്രോ റിബെയ്‌റോ, അലക്സ് സാൻഡ്രോ, കായോ ഹെൻറിക്ക്, ഡഗ്ലസ് സാന്റോസ്, ഫാബ്രിസിയോ ബ്രൂണോ, ഗബ്രിയേൽ മഗൽഹെയ്സ്, മാർക്വിഞ്ഞോസ്, വാൻഡേഴ്സൺ, വെസ്ലി.
മധ്യനിര: ആന്ദ്രേ സാന്റോസ്, ബ്രൂണോ ഗിമറൈസ്, കാസെമിറോ, ജോളിന്റൺ, ലൂക്കാസ് പക്വേറ്റ.
മുന്നേറ്റനിര: എസ്റ്റെവാവോ, ഗബ്രിയേൽ മാർട്ടിനെല്ലി, ജാവോ പെഡ്രോ, കയോ ജോർജ്ജ്, ലൂയിസ് ഹെൻറിക്ക്, മാത്യൂസ് കുഞ്ഞ, റഫീഞ്ഞ, റിച്ചാർലിസൺ.
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…
അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…
വിരാട് കോഹ്ലിയും രോഹിത് ശർമയും പരിശീലനത്തിൽമെൽബൺ: അഡ്ലെയ്ഡ് ഓവലിൽ ജയിക്കാനുറച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്പരയും ടീമിൽ ഇടവും ഉറപ്പിക്കാൻ വെറ്ററൻ…
പനാജി: ഏഷ്യൻ കരുത്തരായ അൽനസ്ർ മുഖാമുഖം നിന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2 ഗ്രൂപ് പോരാട്ടത്തിൽ എഫ്.സി ഗോവ പൊരുതിത്തോറ്റു.…