നെയ്മർ ജൂനിയർ തന്റെ പഴയ ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞയാഴ്ച ബ്രസീലിലെത്തിയ നെയ്മർ പരിശീലനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
സൗദി അറേബ്യയിൽ കളിക്കുന്നതിനിടയിൽ കുറച്ചു മാസങ്ങളായി നെയ്മർ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നിരുന്നാലും, അദ്ദേഹം നല്ല ഫോമിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവംബറിൽ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.
വ്യാഴാഴ്ച, തന്റെ പഴയ ക്ലബ്ബുമായി ആറ് മാസത്തെ കരാറിൽ ഒപ്പുവച്ചതായി നെയ്മർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2009 നും 2013 നും ഇടയിൽ സാന്റോസിനായി കളിച്ച നെയ്മർ, ക്ലബ്ബിനായി നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്.
റേഡിയോ ബാൻഡെയ്‌റാൻറസ് പ്രകാരം, ബോട്ടാഫോഗോ ആർപിക്കെതിരായ മത്സരത്തിൽ നെയ്മർ കളിക്കും. ഈ മത്സരത്തിന്റെ ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നിട്ടുണ്ട്. ഫെബ്രുവരി 6 വ്യാഴാഴ്ച്ച രാവിലെ 6:05 ന് (ഇന്ത്യൻ സമയം) ആണ് മത്സരം. ഇന്ത്യയിൽ ഔദ്യോഗികമായി ടെലിവിഷനിൽ ഈ മത്സരം സംപ്രേഷണം ചെയ്യില്ല. കൂടാതെ, സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾ വഴിയും മത്സരം കാണാൻ കഴിയില്ല എന്നത് ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.
പ്രശസ്തമായ ’10’ നമ്പർ ജേഴ്സിയിലാകും നെയ്മർ കളിക്കുക. ഈ ക്ലബ്ബിനു വേണ്ടി മുമ്പ് ’11’ നമ്പർ ജേഴ്സിയിൽ കളിച്ച നെയ്മർ, കോപ്പ ഡോ ബ്രസീൽ (2010), കോപ്പ ലിബർട്ടഡോറസ് (2011), റെക്കോപ്പ സുഡാമേരിക്കാന (2012) എന്നീ കിരീടങ്ങൾ നേടിയിട്ടുണ്ട്.
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…
അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…
വിരാട് കോഹ്ലിയും രോഹിത് ശർമയും പരിശീലനത്തിൽമെൽബൺ: അഡ്ലെയ്ഡ് ഓവലിൽ ജയിക്കാനുറച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്പരയും ടീമിൽ ഇടവും ഉറപ്പിക്കാൻ വെറ്ററൻ…
പനാജി: ഏഷ്യൻ കരുത്തരായ അൽനസ്ർ മുഖാമുഖം നിന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2 ഗ്രൂപ് പോരാട്ടത്തിൽ എഫ്.സി ഗോവ പൊരുതിത്തോറ്റു.…
ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ മിന്നുംഫോമിൽ കളിച്ചിട്ടും മുംബൈ ബാറ്റ്സ്മാൻ സർഫറാസ് ഖാനെ ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്താതിരുന്നത് ഏറെ വിവാദമായിരിക്കുകയാണ്.…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് ഇതിനകം മൂന്നു ടീമുകളാണ് ടിക്കറ്റെടുത്തത് -ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക. നാലാമത്തെ…