Image: X.com
പുതിയ പ്രീമിയർ ലീഗ് സീസൺ തുടങ്ങുന്നതിനു മുമ്പുള്ള അവസാന സൗഹൃദ മത്സരമായ എമിറേറ്റ്‌സ് കപ്പിൽ ഫ്രഞ്ച് ക്ലബ് ലിയോണിനെ തോൽപ്പിച്ചു ആഴ്‌സണൽ. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ആഴ്‌സണൽ വിജയിച്ചത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ച ആഴ്‌സണൽ രണ്ടു ഗോളുകളും കോർണറിൽ നിന്നാണ് നേടിയത്. മത്സരത്തിൽ ആഴ്‌സണൽ ആധിപത്യമാണ് 90 മിനിറ്റും കാണാൻ ആയത്.
Read Also: വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിൽ നിന്ന് പെഡ്രോ നെറ്റോയുടെ ട്രാൻസ്ഫർ ചെൽസി ഔദ്യോഗികമായി പ്രഖ്യാപിച്ചു
ഒമ്പതാം മിനിറ്റിൽ ഡക്ലൻ റൈസിന്റെ കോർണറിൽ നിന്നു വില്യം സലിബയാണ് ആഴ്‌സണലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. തുടർന്ന് 27 മത്തെ മിനിറ്റിൽ റൈസിന്റെ തന്നെ കോർണറിൽ നിന്നു മറ്റൊരു പ്രതിരോധ താരമായ ഗബ്രിയേൽ ആഴ്‌സണൽ ജയം പൂർത്തിയാക്കി. ഇടക്ക് സാകയുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയത് അടക്കം നിരവധി അവസരങ്ങൾ ആണ് ആഴ്‌സണൽ സൃഷ്ടിച്ചത്. രണ്ടാം പകുതിയിൽ റിക്കാർഡോ കാലിഫിയോരി തന്റെ ആഴ്‌സണൽ അരങ്ങേറ്റവും നടത്തി. പ്രീമിയർ ലീഗിൽ അടുത്ത ശനിയാഴ്ച വോൾവ്സ് ആണ് ആഴ്‌സണലിന്റെ എതിരാളികൾ.
Read Also: മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൂണോ ഫെർണാണ്ടസിന്റെ കരാർ നീട്ടിയതായി റിപ്പോർട്ട്
പെർത്തിന് പിറകെ അഡലെയ്ഡിലും ഡക്കായ വിരാട് കോഹ്‍ലി ലോകകപ്പിന് മുമ്പ് പാഡഴിക്കുമോ? ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രണ്ടു തവണ പൂജ്യനായ…
സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…
മുംബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഓപണർമാർ തകർത്താടിയതോടെ കിവികൾക്കെതിരെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി…
അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…