Categories: Cricket

വ​നി​ത ലോ​ക​ക​പ്പ് സെ​മി; ഇ​ന്ന് ഇം​ഗ്ല​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​റ്റു​മു​ട്ടും



ഗുവാഹതി: വനിത ഏകദിന ലോകകപ്പിൽ ബുധനാഴ്ചമുതൽ സെമിഫൈനൽ പോരാട്ടങ്ങൾ. ഇന്ന് ഗുവാഹതി ബർസാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ആതിഥേയരായ ഇന്ത്യ വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടിൽ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെയും നേരിടും. വിജ‍യികൾ തമ്മിൽ നവംബർ രണ്ടിന് നവി മുംബൈയിൽ കിരീടക്കളിക്കിറങ്ങും.

ഏഴിൽ അഞ്ച് മത്സരങ്ങളും ജ‍യിച്ച് 11 പോയന്റോടെ രണ്ടാംസ്ഥാനക്കാരായാണ് ഇംഗ്ലണ്ട് കടന്നത്. പാകിസ്താനെതിരായ ഇവരുടെ കളി മഴയെടുത്തപ്പോൾ നാറ്റ് സീവർ ബ്രണ്ടിനും സംഘത്തിനും തോൽവി പിണഞ്ഞത് ആസ്ട്രേലിയയോട് മാത്രം. 10 പോയന്റുമായി മൂന്നാമതാണ് ദക്ഷിണാഫ്രിക്ക. ഏഴിൽ അഞ്ചും ജയിച്ച ഇവർ ഓസീസിനോടും ഇന്നത്തെ എതിരാളികളായ ഇംഗ്ലീഷുകാരോടും പരാജയപ്പെട്ടിരുന്നു.

ലീഗ് റൗണ്ടിലെ അവസാന മത്സരത്തിലേറ്റ തോൽവിക്ക് പകരം ചോദിച്ച് ഫൈനലിൽ കടക്കുകയാണ് ലോറ വോൾവാർട്ടിന്റെയും ടീമിന്റെയും ലക്ഷ്യം. ടൂർണമെന്റിൽ അപരാജിതരായി 13 പോയന്റോടെ ഒന്നാമതുള്ള ആസ്ട്രേലിയ ഇന്ത്യക്ക് കനത്ത വെല്ലുവിളിയാവും. ഏഴ് കളിയിൽ ഏഴ് പോയന്റ് മാത്രം നേടി നാലാം സ്ഥാനക്കാരായാണ് ഹർമൻപ്രീത് കൗറും സംഘവും അന്തിമ നാലിൽ കടന്നുകൂടിയത്.

© Madhyamam

Madhyamam

Share
Published by
Madhyamam
Tags: south africa

Recent Posts

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ്‌ എഫ്.സി- കണ്ണൂർ വാരിയേഴ്‌സ് മത്സരം സമനിലയിൽ, 1-1

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്.​സി​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ കാ​ലി​ക്ക​റ്റ് എ​ഫ്.​സി…

3 hours ago

ചരിത്രത്തിലാദ്യം; ദക്ഷിണാഫ്രിക്ക വനിത ലോകകപ്പ് ഫൈനലിൽ, ഇംഗ്ലണ്ടിനെ വീഴ്ത്തിയത് 125 റൺസിന്

ഗു​വാ​ഹ​തി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഐ.​സി.​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ന്റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീം. ​പ​തി​റ്റാ​ണ്ടു​ക​ളാ​യി പു​രു​ഷ ടീ​മി​ന് സാ​ധി​ക്കാ​ത്ത​ത് ലോ​റ വോ​ൾ​വാ​ർ​ട്ട്…

3 hours ago

അസ്ഹറുദ്ദീന്‍ ഇനി തെലങ്കാനയിൽ മന്ത്രി; സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്ററും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന സർക്കാറിൽ മന്ത്രിയാകും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന…

8 hours ago

കളി മഴ കൊണ്ടുപോയി! ഇന്ത്യ-ആസ്ട്രേലിയ ആദ്യ ട്വന്‍റി20 മത്സരം ഉപേക്ഷിച്ചു

കാൻബറ: ഇന്ത്യ-ആസ്ട്രേലിയ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറിൽ ഒരു…

9 hours ago

ലോക ഒന്നാം നമ്പർ ബാറ്ററാകുന്നത് ഈ പ്രായത്തിൽ; ഐ.സി.സി റാങ്കിങ്ങിൽ ചരിത്രം കുറിച്ച് രോഹിത് ശർമ

മുംബൈ: ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യയുടെ സ്വന്തം ഹിറ്റ് മാൻ രോഹിത് ശർമ. 38…

11 hours ago

‘മെസ്സിയുടെ വരവ് അറിഞ്ഞത് മാധ്യമങ്ങൾ വഴി; അർജന്റീന ടീമിനെ ക്ഷണിക്കേണ്ടത് ഫെഡറേഷൻ വഴി’ – പ്രതികരണവുമായി കെ.എഫ്.എ

കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നുവെന്ന പേരിൽ നടന്ന ഒരുക്കങ്ങളൊന്നും കേരള ഫുട്ബാൾ അസോസിയേഷനെ ആരും അറിയിച്ചിട്ടില്ലെന്ന്…

12 hours ago