Categories: Cricket

സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിലേക്ക്? കെ.എൽ രാഹുലിനെ സ്വന്തമാക്കാൻ കെ.കെ.ആറും രംഗത്ത്



.പി.എല്ലിന്‍റെ പുതിയ സീസണിനു മുന്നോടിയായുള്ള ട്രേഡ് വിൻഡോ തുറക്കാനിരിക്കെ താരകൈമാറ്റവുമായി ബന്ധപ്പെട്ട് വലിയ പേരുകളാണ് ഉയരുന്നത്. മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നുവെന്ന അഭ്യൂഹം ഏതാനും മാസങ്ങളായി എയറിലുണ്ട്. ഇതിനു പിന്നാലെ മെഗാലേലത്തിലൂടെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ച കെ.എൽ രാഹുലും കൂടുമാറിയേക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. സഞ്ജുവിനായി ഡൽഹി ഫ്രാഞ്ചൈസിയും രാഹുലിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇക്കഴിഞ്ഞ സീസണിൽ ടൂർണമെന്‍റിനിടെ പരിക്കേറ്റ സഞ്ജു മിക്ക മത്സരങ്ങളിലും ബെഞ്ചിലായിരുന്നു. താൽകാലിക ക്യാപ്റ്റനെ നിയമിച്ചതുൾപ്പെടെ നിരവധി വിഷയങ്ങളിൽ ടീം മാനേജ്മെന്‍റുമായി സഞ്ജുവിന് എതിർപ്പുണ്ടായിരുന്നു. പിന്നാലെ ടീം വിടാനുള്ള സന്നദ്ധത താരം അറിയിച്ചു. സമാന രീതിയിൽ മാനേജുമെന്‍റുമായുള്ള ഭിന്നാഭിപ്രായത്തെ തുടർന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ ക്യാമ്പ് വിട്ടിരുന്നു. 2024ൽ പ്ലേഓഫിലെത്തിയ രാജസ്ഥാൻ ടീം സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് 2025 സീസണിൽ കാഴ്ചവെച്ചത്.

കഴിഞ്ഞ സീസണിൽ ഡൽഹി ടീം വിട്ട ഋഷഭ് പന്ത് ലഖ്നോ സൂപ്പർ ജയന്‍റ്സിൽ ക്യാപ്റ്റനായിരുന്നു. പകരം ക്യാപ്റ്റനായ അക്സർ പട്ടേലിന്‍റെ പ്രകടനത്തിൽ ഡൽഹി ഫ്രാഞ്ചൈസി തൃപ്തരല്ല. ഇതോടെ പുതിയ നായകനു വേണ്ടിയുള്ള തിരച്ചിലിലാണ് ഡൽഹി മാനേജ്മെന്‍റ്. നേരത്തെ ഡൽഹി ഫ്രാഞ്ചൈസിക്കൊപ്പം കളിച്ച് പരിചയമുള്ള സഞ്ജുവിനെ തിരികെ എത്തിച്ചാൽ ഈ വിടവ് നികത്താനാകുമെന്ന് അവർ കണക്കുകൂട്ടുന്നു. അതിനിടെ ചെന്നൈ സൂപ്പർ കിങ്സ് സഞ്ജുവിനെ സ്വന്തമാക്കാൻ രാജസ്ഥാനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ രവീന്ദ്ര ജദേജയെയോ ഋതുരാജ് ഗെയ്ക്വാദിനെയോ പകരം നൽകണമെന്ന വ്യവസ്ഥ‍ മുന്നോട്ടുവെച്ചതോടെ സി.എസ്.കെ പിൻവലിഞ്ഞു.

അതേസമയം കെ.എൽ. രാഹുലിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണിൽ മികച്ച സ്ട്രൈക് റേറ്റിൽ 539 റൺസ് നേടിയ താരത്തെ ടീമിലെത്തിച്ച് ബാറ്റിങ് ഡിപാർട്ട്മെന്‍റിന് കരുത്തുപകരാനാണ് ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നത്. രാഹുലിന് പകരം റോവ്മാൻ പവലിനെയും പണവും നൽകാമെന്ന ഓഫർ കെ.കെ.ആർ മുന്നോട്ടുവെച്ചെങ്കിലും ഡി.സി മാനേജ്മെന്‍റ് വഴങ്ങിയിട്ടില്ല.

ഡീൽ നടന്നാൽ, വിക്കറ്റ് കീപ്പർ ബാറ്ററായ രാഹുലിനെ ക്യാപ്റ്റൻ സ്ഥാനത്തേക്കു കൂടി പരിഗണിക്കാനാകുമെന്നാണ് കെ.കെ.ആർ കണക്കുകൂട്ടുന്നത്. ആരാകണം ക്യാപ്റ്റന്‍, ഓപണര്‍ തുടങ്ങിയ കൊല്‍ക്കത്തയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാകും കെ.എല്‍.രാഹുല്‍. എന്നാൽ താരകൈമാറ്റത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. നവംബർ 15നകം നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികള്‍ ഐ.പി.എല്ലിന് കൈമാറണം. ഡിസംബര്‍ 14, 15 തീയതികളിലായിരിക്കും താരലേലം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

© Madhyamam

Madhyamam

Share
Published by
Madhyamam
Tags: Sanju Samson

Recent Posts

ഇന്ത്യക്കെതിരെ അയാൾ തിരിച്ചുവരുന്നു; സ്ക്വാഡിൽ വമ്പൻ മാറ്റവുമായി ആസ്ട്രേലിയ

സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…

2 hours ago

ബംഗ്ലാദേശിനെതിരെ തോറ്റാലും പുറത്താകില്ല; ലോകകപ്പ് സെമി സ്പോട്ട് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ

മും​ബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇ​ര​ട്ട സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​മാ​യി ഓ​പ​ണ​ർ​മാ​ർ ത​ക​ർ​ത്താ​ടി​യതോടെ കി​വി​ക​ൾ​ക്കെ​തി​രെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി…

3 hours ago

ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും, പുതിയ കരാർ 2028 വരെ

അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്‍റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…

5 hours ago

ചെമ്പട റിട്ടേൺസ്! ചെൽസിക്കും ബയേണിനും റയലിനും ജയം

മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…

15 hours ago

‘ഗംഭീറിന് അഹങ്കാരം, കോഹ്ലിയുടെ സ്ഥാനത്തെങ്കിലും താരത്തെ കളിപ്പിക്കാമായിരുന്നു…’; ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷവിമർശനം

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…

17 hours ago

സിക്സിൽ റെക്കോഡിട്ട് മന്ദാന, നേട്ടം കൈവരിക്കുന്ന ആദ്യ താരം; കീവീസിനെതിരെ വെടിക്കെട്ട് സെഞ്ച്വറി

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…

19 hours ago