ഏറെ പ്രതീക്ഷയോടെ മലയാളികൾ ആരാധകർ കാത്തിരിക്കുന്ന മഹീന്ദ്ര സൂപ്പർ ലീഗ് കേരള (SLK) യുടെ ആദ്യ സീസൺ ഇന്ന് ആരംഭിക്കും. സെപ്റ്റംബർ 7, 2024 ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഫോഴ്സ കൊച്ചി, മലപ്പുറം എഫ്‌സി എന്നിവർ തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി 7 മണിക്ക് ന് ആരംഭിക്കുന്ന മത്സരം Hotstar OTT, Star Sports First എന്നിവയിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. Middle East-ൽ ഉള്ള ഫുട്ബോൾ ആരാധകർക്ക് Manorama Max വഴി സൂപ്പർ ലീഗ് കേരളയുടെ തത്സമയം കാണാൻ കഴിയും.
മത്സരത്തിന് മുന്നോടിയായി നടക്കുന്ന വർണാഭമായ ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരം ജാക്വിലിന്‍ ഫെർണാണ്ടസ്, ഡബ്സി, ഡ്രമ്മര്‍ ശിവമണി തുടങ്ങിയ പ്രമുഖർ അണിനിരക്കും.
Read Also: സൂപ്പർ ലീഗ് കേരള 2024: ഷെഡ്യൂൾ, ലൈവ് സ്ട്രീമിംഗ് | Super League Kerala
ഫോഴ്സ കൊച്ചി എഫ്.സി, മലപ്പുറം എഫ്.സി, കാലിക്കറ്റ് എഫ്.സി, കണ്ണൂർ വാരിയേഴ്സ് എഫ്.സി,തിരുവനന്തപുരം കൊമ്പൻസ് എഫ്.സി, മാജിക് തൃശൂർ എഫ്.സി എന്നീ ആറു ഫ്രാഞ്ചൈസികളാണ് ആറ് ടീമുകളാണ് പ്രഥമ കേരള സൂപ്പർ ലീഗിൽ അണിനിരക്കുന്നത്.
കൊച്ചി, തിരുവനന്തപുരം, മഞ്ചേരി, കോഴിക്കോട് എന്നിവയാണ് ആദ്യ സീസണിലെ പ്രധാന വേദികള്‍. ഇന്ത്യയില്‍ ഫുട്ബോള്‍ പ്രേമത്തിന്റെ തലസ്ഥാനം എന്ന കേരളത്തിന്‍റെ പെരുമ ഊട്ടിയുറപ്പിക്കാന്‍ സൂപ്പര്‍ലീഗ് കേരളയിലൂടെ സാധിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യന്‍ ഫുട്ബോളില്‍ നാഴികക്കല്ലാകും ഈ സംരംഭം.
പെർത്തിന് പിറകെ അഡലെയ്ഡിലും ഡക്കായ വിരാട് കോഹ്‍ലി ലോകകപ്പിന് മുമ്പ് പാഡഴിക്കുമോ? ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രണ്ടു തവണ പൂജ്യനായ…
സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…
മുംബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഓപണർമാർ തകർത്താടിയതോടെ കിവികൾക്കെതിരെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി…
അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…