മഡ്ഗാവ്: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ 2025-26 സീസൺ മത്സരങ്ങൾക്ക് സൂപ്പർ കപ്പിൽ വ്യാഴാഴ്ച രാജസ്ഥാനെതിരെ നടക്കുന്ന പോരാട്ടത്തോടെ തുടക്കം. ബംബോലിമിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് വൈകീട്ട് 4.30നാണ് ഗ്രൂപ് ഡിയിലെ മത്സരം. ഐ ലീഗ് ടീമാണ് രാജസ്ഥാൻ യുനൈറ്റഡ്. കഴിഞ്ഞ സീസൺ ഐ ലീഗിൽ ഇവർ അഞ്ചാം സ്ഥാനമാണ്. ബ്ലാസ്റ്റേഴ്സും രാജസ്ഥാനും മുഖാമുഖം വരുന്നത് ഇതാദ്യം.
പുതിയ വിദേശ സൈനിങ്ങുകളും ഇന്ത്യൻ യുവതാരങ്ങളുൾപ്പെട്ട പരിഷ്കരിച്ച സ്ക്വാഡുമായാണ് ബ്ലാസ്റ്റേഴ്‌സ് ഗോവയിൽ എത്തിയിരിക്കുന്നത്. കളിക്കാർ നന്നായി തയാറെടുത്തുകൊണ്ടിരിക്കുകയാണെന്നും രാജസ്ഥാൻ യുനൈറ്റഡ് പ്രതിരോധത്തിൽ കെട്ടുറപ്പുള്ളവരായതിനാൽ ശ്രദ്ധിക്കണമെന്നും മുഖ്യ പരിശീലകൻ ഡേവിഡ് കറ്റാല പറഞ്ഞു. കളിക്കളത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ആക്രമണ ഫുട്ബാൾ കളിക്കാനാണ് ശ്രമമെന്ന് നായകൻ അഡ്രിയാൻ ലൂണ കൂട്ടിച്ചേർത്തു. ഗ്രൂപ്പിൽ എസ്.സി ഡൽഹി, മുംബൈ സിറ്റി എഫ്.സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റു എതിരാളികൾ.
സൂപ്പർ കപ്പിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ്-ജാംഷഡ്പുർ എഫ്.സി ഗ്രൂപ് ബി മത്സരം സമനിലയിൽ കലാശിച്ചു. രണ്ട് ഗോളിന് പിറകിൽ നിന്ന ജാംഷഡ്പുർ രണ്ടെണ്ണം തിരിച്ചടിച്ചാണ് ഒപ്പമെത്തിയത്. ആദ്യ കളിയിൽ നോർത്ത് ഈസ്റ്റിനെ ഇന്റർ കാശി 2-2ൽ തളച്ചിരുന്നു. ജാംഷഡ്പുരാവട്ടെ എഫ്.സി ഗോവയോട് മറുപടിയില്ലാത്ത രണ്ട് ഗോളിനും തോറ്റു. ഇതോടെ ഇരുടീമിന്റെയും നോക്കൗട്ട് സാധ്യതകൾ മങ്ങിയിട്ടുണ്ട്.
മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ കൂറ്റൻ വിജയലക്ഷ്യം തീർത്ത് ആസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത…
മഡ്ഗാവ്: സൂപ്പർകപ്പ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. പൊരുതിക്കളിച്ച രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട അടിയറവു…
മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ ശക്തമായി നിലയിൽ. 28…
ഫിലിപ്പ് ഹ്യൂസിന്റെ മരണം നടന്ന് 11 വർഷം തികയുമ്പോൾ സമാനമായൊരു ദുരന്തത്തിന്റെ ഞെട്ടലിലാണ് ആസ്ട്രേലിയ. 17കാരനായ ബെൻ ഓസ്റ്റിനാണ് ഇത്തവണ…
ഇസ്‌ലാമബാദ്: ക്രിക്കറ്റിലേക്ക് താൻ തിരിച്ചെത്തിയത് ഇന്ത്യയുടെ മുൻതാരം എം.എസ്. ധോണിയുടെ ജീവിതം വിവരിക്കുന്ന സിനിമ കണ്ടശേഷമാണെന്ന് പാകിസ്താൻ സ്പിന്നർ ഉസ്മാൻ…
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മുംബൈ താരം സർഫറാസ് ഖാനെ ദേശീയ ടീമിൽനിന്ന് തഴയുന്നതിൽ വിമർശനവുമായി കോൺഗ്രസ് എം.പി…