IMAGO/Zed Jameson
പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സൗദി ക്ലബ്ബായ അൽ-ഹിലാലിലേക്ക് പോർച്ചുഗീസ് ഫുൾബാക്ക് ജോവോ കാൻസെലോയുടെ ട്രാൻസ്ഫർ രണ്ട് ക്ലബ്ബുകളും ഔദ്യോഗിമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ സീസൺ ബാഴ്സലോണയിൽ വായ്പയ്ക്കായി ചിലവഴിച്ച 30 കാരനായ കാൻസെലോ, സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ-ഹിലാലുമായി മൂന്ന് വർഷത്തെ കരാരിലാണ് ഒപ്പിട്ടത്.
2019-ൽ ജുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്ന കാൻസെലോ, ക്ലബ്ബിലെ ആദ്യ മൂന്ന് സീസണുകളിൽ പ്രധാന കളിക്കാരനായിരുന്നു.
എന്നാൽ 2022-23 സീസണിന്റെ മധ്യത്തിൽ ബെഞ്ചിൽ പതിവായതിന തുടർന്ന് മാനേജർ പെപ് ഗ്വാർഡിയോളയുമായി തർക്കമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ, ഈ സീസണിന്റെ ബാക്കി സമയം ബയേൺ മ്യൂണിക്കിലേക്ക് ലോണിൽ വിടുകയായിരുന്നു.
എതിഹാദ് സ്റ്റേഡിയത്തിൽ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവ നേടിയിട്ടുണ്ട്.
2022-23ൽ സിറ്റിയുടെ ആദ്യ വിജയകരമായ ചാമ്പ്യൻസ് ലീഗ് കാമ്പെയ്നിൽ ആറ് തവണ കളിച്ചിരുന്നു.
കാൻസെലോ അൽ-ഹിലാലിന്റെ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ ഉയർന്ന പ്രൊഫൈൽ സൈനിങ്ങാണ്. ബ്രസീലിയൻ താരം നെയ്മറും മുൻ പ്രീമിയർ ലീഗ് കളിക്കാരായ കാലിഡോ കൗലിബാലി, റൂബൻ നെവസ്, അലക്സാണ്ടർ മിട്രോവിച്ച് എന്നിവരും ജോർജ് ജീസസിന്റെ സ്ക്വാഡിൽ ഉണ്ട്.
കഴിഞ്ഞ മാസം യൂറോ 2024 ക്വാർട്ടർഫൈനലിൽ പോർച്ചുഗൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനോട് തോറ്റതിനുശേഷം താരം ഇതുവരെ കളിച്ചിട്ടില്ല.
സിഡ്നി: ടീം ഇന്ത്യയുടെ ഓസീസ് പര്യടനം പുരോഗമിക്കുന്നതിനിടെ സ്ക്വാഡിൽ വമ്പൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആതിഥേയർ. കൈക്കുഴക്ക് പരിക്കേറ്റ് പുറത്തായിരുന്ന വെടിക്കെട്ട്…
മുംബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഓപണർമാർ തകർത്താടിയതോടെ കിവികൾക്കെതിരെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി…
അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള…
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…