Categories: Football

റോ​ഡ് ടു ​ഖ​ത്ത​ർ ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: ടി​ക്ക​റ്റി​ങ് ആ​പ് പു​റ​ത്തി​റ​ക്കി

ദോ​ഹ: ന​വം​ബ​ർ മൂ​ന്നു മു​ത​ൽ അ​രം​ഭി​ക്കു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്റെ ടി​ക്ക​റ്റി​ങ് ആ​പ് പു​റ​ത്തി​റ​ക്കി. ടൂ​ർ​ണ​മെ​ന്റ് കാ​ണാ​നെ​ത്തു​ന്ന ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് ‘റോ​ഡ് ടു ​ഖ​ത്ത​ർ’ ആ​പ്പി​ലൂ​ടെ ഡി​ജി​റ്റ​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കു​ക​യും, ത​ത്സ​മ​യ വി​വ​ര​ങ്ങ​ൾ അ​റി​യാ​നും ടി​ക്ക​റ്റ് കൈ​മാ​റ്റം ചെ​യ്യാ​നും സാ​ധി​ക്കും.​ ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് അ​വ​രു​ടെ ടി​ക്ക​റ്റു​ക​ൾ കാ​ണാ​നും ടൂ​ർ​ണ​മെ​ന്റ് ന​ട​ക്കു​ന്ന ആ​സ്പ​യ​ർ സോ​ണി​ലും ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ന്ന ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ലും പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​നും ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം. സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഇ​തു​വ​ഴി ടി​ക്ക​റ്റു​ക​ൾ കൈ​മാ​റാ​നും സാ​ധി​ക്കും.

ലോ​ക്ക​ൽ ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ റോ​ഡ്‌ ടു ​ഖ​ത്ത​ർ ആ​പ് ഡി​സം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫി​ഫ അ​റ​ബ് ക​പ്പ്, ഫി​ഫ ഇ​ന്റ​ർ​കോ​ണ്ടി​ന​ന്റ​ൽ ക​പ്പ് എ​ന്നി​വ​യു​ൾ​പ്പെ​ടെ മെ​ഗാ സ്‌​പോ​ർ​ട്‌​സ് ഇ​വ​ന്റു​ക​ൾ​ക്കു​ള്ള ഏ​കീ​കൃ​ത ടി​ക്ക​റ്റി​ങ് പ്ലാ​റ്റ്‌​ഫോ​മാ​യി​രി​ക്കും. ​എ​ല്ലാ മ​ത്സ​ര​ങ്ങ​ളു​ടെ​യും ടി​ക്ക​റ്റു​ക​ൾ ഇ​പ്പോ​ൾ www.roadtoqatar.qa എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ന​വം​ബ​ർ മൂ​ന്ന് മു​ത​ൽ 27വ​രെ​യാ​ണ് ഭാ​വി​യി​ലെ താ​ര​ങ്ങ​ളു​ടെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് ഖ​ത്ത​ർ വേ​ദി​യാ​കു​ന്ന​ത്. ഏ​റെ സ​വി​ശേ​ഷ​ത​ക​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ കൗ​മാ​ര ലോ​ക​ക​പ്പ് എ​ത്തു​ന്ന​ത്. ടീ​മു​ക​​ളു​ടെ എ​ണ്ണം 48 ആ​യ​തും, ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ എ​ന്ന നി​ല​യി​ൽ നി​ന്നും വാ​ർ​ഷി​ക ടൂ​ർ​ണ​മെ​ന്റാ​യി മാ​റി​യ​തു​മെ​ല്ലാം പ്ര​ത്യേ​ക​ത​യാ​ണ്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച ആ​സ്പ​യ​റി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ എ​ട്ട് പി​ച്ചു​ക​ളി​ൽ, 25 ദി​വ​സ​ങ്ങ​ളി​ലാ​യി 104 മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ 27ന് ​ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ അ​ര​ങ്ങേ​റു​ക. ഒ​രു ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് എ​ന്ന​തി​ന​പ്പു​റം ആ​രാ​ധ​ക​ർ​ക്ക് ഒ​രൊ​റ്റ ഫാ​ൻ​സോ​ണി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തോ​ടെ​യു​ള്ള ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കു​ന്ന​ത്.

ഡി​സം​ബ​റി​ൽ ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഫി​ഫ അ​റ​ബ് ക​പ്പ് ടി​ക്ക​റ്റ് വി​ൽ​പ​ന നേ​ര​ത്തേ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡേ ​പാ​സ് ഓ​പ്ഷ​നു​ക​ൾ 20 ഖ​ത്ത​ർ റി​യാ​ലി​ൽ ല​ഭ്യ​മാ​ണ്. ഒ​രാ​ൾ​ക്ക് ആ​റ് ടി​ക്ക​റ്റു​ക​ൾ വ​രെ വാ​ങ്ങാം.

പ്രൈം ​പാ​സ് റി​സ​ർ​വേ​ഷ​നു​ക​ൾ, ​ഖ​ത്ത​ർ ടീം ​ആ​രാ​ധ​ക​ർ​ക്കാ​യി ഫോ​ളോ മൈ ​ടീം പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​ണ്. ​ഒ​രു വ്യ​ക്തി​ക്ക് പ​ര​മാ​വ​ധി ആ​റ് ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​ൻ ക​ഴി​യും. ​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​ർ​ക്ക് വീ​ൽ​ചെ​യ​ർ പ്ര​വേ​ശ​ന സൗ​ക​ര്യ​മു​ള്ള സീ​റ്റി​ങ് ഓ​പ്ഷ​നു​ക​ൾ ല​ഭ്യ​മാ​ണ്. ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​നു പി​ന്നാ​ലെ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ 18 വ​രെ ഫി​ഫ അ​റ​ബ് ക​പ്പി​നും ഡി​സം​ബ​ർ 10, 13, 17 തീ​യ​തി​ക​ളി​ൽ ഫി​ഫ ഇ​ന്റ​ർ​കോ​ണ്ടി​നെ​ന്റ​ൽ ക​പ്പി​നും ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

© Madhyamam

Madhyamam

Share
Published by
Madhyamam

Recent Posts

കളി മഴ കൊണ്ടുപോയി! ഇന്ത്യ-ആസ്ട്രേലിയ ആദ്യ ട്വന്‍റി20 മത്സരം ഉപേക്ഷിച്ചു

കാൻബറ: ഇന്ത്യ-ആസ്ട്രേലിയ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറിൽ ഒരു…

36 minutes ago

ലോക ഒന്നാം നമ്പർ ബാറ്ററാകുന്നത് ഈ പ്രായത്തിൽ; ഐ.സി.സി റാങ്കിങ്ങിൽ ചരിത്രം കുറിച്ച് രോഹിത് ശർമ

മുംബൈ: ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യയുടെ സ്വന്തം ഹിറ്റ് മാൻ രോഹിത് ശർമ. 38…

3 hours ago

‘മെസ്സിയുടെ വരവ് അറിഞ്ഞത് മാധ്യമങ്ങൾ വഴി; അർജന്റീന ടീമിനെ ക്ഷണിക്കേണ്ടത് ഫെഡറേഷൻ വഴി’ – പ്രതികരണവുമായി കെ.എഫ്.എ

കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നുവെന്ന പേരിൽ നടന്ന ഒരുക്കങ്ങളൊന്നും കേരള ഫുട്ബാൾ അസോസിയേഷനെ ആരും അറിയിച്ചിട്ടില്ലെന്ന്…

3 hours ago

ഒന്നാം ടി20: ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ആസ്ട്രേലിയ; വിക്കറ്റിനു പിന്നിൽ സഞ്ജു തന്നെ

കാൻബറ: ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ച‍ൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിനച്ചു. അഭിഷേക് ശർമയും…

3 hours ago

ഷമി ഹീറോ തന്നെ, ‘ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട’; അഞ്ച് വിക്കറ്റ് നേട്ടത്തിനു പിന്നാലെ അഗാർക്കർക്ക് മറുപടി

കൊൽക്കത്ത: രഞ്ജി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിലൂടെ ഫിറ്റ്നസ് പ്രശ്നമുന്നയിച്ച ചീഫ് സെലക്ടർ അജിത് അഗാർക്കർക്ക് ശക്തമായ മറുപടിയാണ് പേസർ മുഹമ്മദ്…

5 hours ago

‘റിട്ടയർ ബ്രോ… പ്ലീസ്..’; അൽ നസ്റിന്റെ തോൽവിക്കു പിന്നാലെ ക്രിസ്റ്റ്യാനോക്കെതിരെ ആരാധക രോഷം; കിരീടകാത്തിരിപ്പ് തുടരും

റിയാദ്: കിങ്സ് കപ്പിലും അൽ നസ്റിന്റെ പുറത്താവലിനു പിന്നാലെ നായകനും സൂപ്പർതാരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ തിരിഞ്ഞ് ആരാധകർ. ചൊവ്വാഴ്ച രാത്രിയിൽ…

5 hours ago