Categories: Football

2026ലും തുടരും ഖത്തർ, സൗദി​ ഷോ; യു.എ.ഇക്ക് ഇനി ​േപ്ല ഓഫ് കടമ്പ

റിയാദ്: സലിം അൽ ദോസരിയുടെ കരണം മറിയൽ ആഘോഷവും, അട്ടിമറി തോൽവിയുടെ ആഘാതത്തിൽ നിന്ന് അർജന്റീനയുടെ ഉയിർത്തെഴുന്നേൽപുമെല്ലാം സമ്മാനിച്ച് ആരാധക ഹൃദയങ്ങളിൽ ത്രസിപ്പിക്കുന്ന ഓർമകൾ നൽകിയ സൗദി അറേബ്യ 2026 ലോകകപ്പിനുമെത്തുന്നു.

ഏഷ്യൻ യോഗ്യതയുടെ നാലാം റൗണ്ടിലെ ജീവന്മരണ പോരാട്ടവും കടന്ന് ഖത്തറും സൗദി ​അറേബ്യയും വീണ്ടും ലോകകപ്പിന് യോഗ്യത നേടുമ്പോൾ, 2022 ലോകകപ്പിന്റെ തനി ആവർത്തനം 2026 അമേരിക്ക, കാനഡ, മെക്സികോ ലോകകപ്പിലും ആവർത്തിക്കും. ​ഏഷ്യയിൽ നിന്നും യോഗ്യത നേടിയ എട്ട് ടീമുകളിൽ ഗൾഫ് രാജ്യങ്ങളുടെ പ്രതിനിധികൾ കൂടിയായി ഇരു രാജ്യങ്ങളും.

യോഗ്യതാ മോഹവുമായിറങ്ങിയ യു.എ.ഇയെ വീറുറ്റ മത്സരത്തിൽ 2-1ന് വീഴ്ത്തിയായിരുന്നു ഖത്തറിന്റെ യാത്ര. നാലാം റൗണ്ടിലെ ഗ്രൂപ്പ് ‘എ’ അങ്കത്തിൽ സൗദി അറേബ്യ, ഇറാഖിനെ സമനിലയിൽ തളച്ചു. ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയെ 3-2ന് തോൽപിച്ച സൗദി അറേബ്യയും, ഇറാഖും (1-0) മൂന്ന് പോയന്റുമായാണ് മുഖാമുഖമെത്തിയത്. ജിദ്ദയിൽ നടന്ന അങ്കത്തിൽ പ്രബല ശക്തികൾ ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ ​ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്ല്യം സൗദിക്ക് തുണയായി.

ഗ്രൂപ്പ് ജേതാക്കളായാണ് ഇരു ടീമുകളും ഏഷ്യയിൽ നിന്നും ഏഴും എട്ടും ടീമുകളായി ലോകകപ്പിലേക്ക് യോഗ്യത നേടിയത്.

ജപ്പാൻ, ഇറാൻ, ഉസ്ബെകിസ്താൻ, ദക്ഷിണ കൊറിയ, ജോർഡൻ, ആസ്ട്രേലിയ ടീമുകളാണ് ഇതിനകം ഏഷ്യയിൽ നിന്നും ടിക്കറ്റ് സ്വന്തമാക്കിയത്.

ഖത്തറിന് തുടർച്ചയായ രണ്ടാം ലോകകപ്പാണെങ്കിൽ, സൗദിക്ക് എട്ടാം ലോകകപ്പ് യോഗ്യതയാണിത്.

യു.എ.ഇക്ക് ഇനിയും പ്രതീക്ഷ; കടമ്പകളേറെ

ഖത്തറിനെതിരായ മത്സരത്തിൽ വഴങ്ങിയ തോൽവിയിലൂടെ നേരിട്ടുള്ള യോഗ്യത നഷ്ടമായെങ്കിലും യു.എ.ഇക്ക് ഇനിയും പ്രതീക്ഷയുണ്ട്. അഞ്ചാം റൗണ്ടിൽ കഴിഞ്ഞ ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം സ്ഥാനക്കാരെന്ന നിലയിൽ യു.എ.ഇയും ഇറാഖും നവംബറിൽ ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്നവർക്ക് ആറ് ടീമുകൾ മാറ്റുരക്കുന്ന ഇന്റർകോണ്ടിനെന്റൽ ​േപ്ല ഓഫിന് യോഗ്യത നേടാം. ആഫ്രിക്കൻ മേഖലയിൽ നിന്ന് ഒന്ന്, കോൺകകാഫിലെ രണ്ട്, തെക്കനമേരിക്കയിൽ നിന്ന് ബൊളീവിയ, ഓഷ്യാനിയയിൽ നിന്ന് ന്യൂകാലിഡോണിയ ടീമുകൾ മാറ്റുരക്കുന്ന ഇന്റർകോണ്ടിനെന്റൽ ​േപ്ലഓഫിൽ രണ്ട് ടിക്കറ്റുകളാണുള്ളത്. ഇവയിൽ ഒന്ന് സ്വന്തമാക്കി ലോകകപ്പിലെത്താൻ യു.എ.ഇക്ക് കാത്തിരിക്കാം.

© Madhyamam

Madhyamam

Recent Posts

ചെമ്പട റിട്ടേൺസ്! ചെൽസിക്കും ബയേണിനും റയലിനും ജയം

മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…

9 hours ago

‘ഗംഭീറിന് അഹങ്കാരം, കോഹ്ലിയുടെ സ്ഥാനത്തെങ്കിലും താരത്തെ കളിപ്പിക്കാമായിരുന്നു…’; ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷവിമർശനം

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…

11 hours ago

സിക്സിൽ റെക്കോഡിട്ട് മന്ദാന, നേട്ടം കൈവരിക്കുന്ന ആദ്യ താരം; കീവീസിനെതിരെ വെടിക്കെട്ട് സെഞ്ച്വറി

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…

14 hours ago

അഡലെയ്ഡിലും ഇന്ത്യക്ക് തോൽവി; ഓസീസിന് പരമ്പര

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…

14 hours ago

രക്ഷകരായി രോഹിതും ശ്രേയസും; ഓസീസിന് 265 റൺസ് ലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ

അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…

18 hours ago

കോഹ്‍ലി വീണ്ടും ‘പൂജ്യൻ’, കരുത്തുകാട്ടി രോഹിത്; തകർച്ചക്കുശേഷം ഇന്ത്യ കരകയറുന്നു

അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…

20 hours ago