Categories: Football

ആനന്ദക്കണ്ണീർ പൊഴിച്ച്, വേദിയിൽ മാതാവിനെ സ്നേഹത്തോടെ ചേർത്തുപിടിച്ച് ഡെംബലെ -വിഡിയോ

പാരിസ്: ലോക ഫുട്ബാളിലെ മികച്ച താരത്തിനുള്ള ബാലൺ ദി ഓർ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെ കണ്ണുനീർ നിയന്ത്രിക്കാൻ ഏറെ പാടുപെടുന്നുണ്ടായിരുന്നു. വേദിയിൽ സംസാരിക്കുമ്പോഴും താരം ഏറെ വികാരഭരിതനായി. താൻ നടന്നുവന്ന വെല്ലുവിളി നിറഞ്ഞ ജീവിതവും അതിനുവേണ്ടി കുടുംബം ചെയ്ത ത്യാഗങ്ങളും ഓർത്തെടുക്കുമ്പോൾ താരത്തിന്‍റെ കണ്ണുകൾ ഈറനണിഞ്ഞു.

ഇതിനിടെ താരത്തിന്‍റെ മാതാവിനെയും അവതാരകർ വേദിയിലേക്ക് ക്ഷണിക്കുന്നുണ്ട്. വേദിയിലെത്തിയ മാതാവിനെ താരം സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫേവറിറ്റുകളായെത്തിയ ബാഴ്സലോണ താരം ലമീൻ യമാൽ, ലിവർപൂളിന്‍റെ മുഹമ്മദ് സലാഹ് എന്നിവരെയടക്കം പിന്നിലാക്കിയാണ് ലോകം കാത്തിരുന്ന പ്രഖ്യാപനത്തിൽ ഫ്രഞ്ച് സ്ട്രൈക്കറുടെ സിംഹാസനാരോഹണം.

ഡെംബലെയുടെ തോളിലേറിയാണ് കഴിഞ്ഞ സീസണിൽ പി.എസ്.ജി ട്രബ്ൾ കിരീട നേട്ടത്തിലെത്തിയത്. ചരിത്രത്തിലാദ്യമായാണ് പാരീസിയന്മാർ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നത്. ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും അണിനിരന്നിട്ടും കൈവരിക്കാനാകാത്ത നേട്ടമാണ് പി.എസ്.ജി ഡെംബലെയിലൂടെ എത്തിപിടിച്ചത്. ബ്രസീൽ ഇതിഹാസം റൊണാൾഡിനോയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ 28കാരൻ മാതാവിനും കുടുംബത്തിനും നന്ദി പറയുന്നുണ്ട്.

‘മാതാവിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. എപ്പോഴും മാതാവ് എനിക്കൊപ്പം നിന്നു. എന്റെ കുടുംബത്തിന്, ഒരുപാട് വെല്ലുവിളികളിലൂടെയാണ് കുടുംബം കടന്നുപോയത്. അതെല്ലാം അതിജീവിച്ചു. എപ്പോഴും ഒരുമിച്ചായിരിക്കും’ -ഡെംബലെ പറഞ്ഞു. 33 ഗോളും 13 അസിസ്റ്റുമായി നിറഞ്ഞാടിയ താരത്തിന്റെ ചിറകേറി പാരിസിയന്മാർ ലിഗ് വൺ കിരീടത്തിൽ മുത്തമിട്ടിരുന്നു. ഗോൾഡൻ ബൂട്ടിനുടമയും ചാമ്പ്യൻസ് ലീഗിന്റെ താരവുമായി സീസൺ ഗംഭീരമാക്കിയ ഡെംബലെ ചാമ്പ്യൻസ് ലീഗിൽ മാത്രം എട്ടു ഗോളും ആറ് അസിസ്റ്റും കുറിച്ചു.

ബയേൺ മ്യൂണിക്ക്, റയൽ മഡ്രിഡ് പോലുള്ള വമ്പന്മാർക്കെതിരെ നേടിയ ഗോളുകൾ ടീമിനെ വിജയിപ്പിക്കുന്നതിൽ ചെറുതായൊന്നുമല്ല സഹായിച്ചത്. വനിതകളിൽ ബാലൻ ദി ഓർ ഹാട്രിക് മികവോടെ ബാഴ്സയുടെ സ്പാനിഷ് താരം ഐറ്റാന ബോൻമാറ്റിക്കാണ്. പരിശീലകർക്കുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം പി.എസ്.ജി പരിശീലകൻ ലൂയിസ് എന്റിക്വിനാണ്. ടീമിനെ ചാമ്പ്യൻസ് ട്രോഫിയിലും ലിഗ് വണ്ണിലും ഫ്രഞ്ച് കപ്പിലും ജേതാക്കളാക്കിയതിനായിരുന്നു ആദരം. ഹാൻസി ഫ്ലിക്ക്, ആർനെ സ്ലോട്ട് എന്നിവരാണ് പിന്തള്ളപ്പെട്ടവരിൽ ചിലർ. വനിതകളിൽ ഇതേ പുരസ്കാരം ഇംഗ്ലണ്ട് പരിശീലക സരിന വീഗ്മാനാണ്.

മികച്ച ടീമായും പി.എസ്.ജി തന്നെ തെരഞ്ഞെടുക്കപ്പെട്ടു. സമാനതകളില്ലാത്ത കിരീടനേട്ടങ്ങളുമായി സീസൺ തങ്ങളുടെതാക്കിയായിരുന്നു ടീം നമ്പർ വൺ ആയത്. മികച്ച ഗോളിക്കുള്ള യാഷിൻ ട്രോഫി മാഞ്ചസ്റ്റർ സിറ്റി കാവൽക്കാരൻ ജിയാൻലൂജി ഡോണറുമ്മക്കാണ്. വനിതകളിൽ ചെൽസിയുടെ ഹന്ന ഹാംപ്ടണും ജേതാവായി. ഏറ്റവും മികച്ച സ്ട്രൈക്കറെ ആദരിക്കുന്ന ഗേർഡ് മുള്ളർ പുരസ്കാരം ഗണ്ണേഴ്സിന്റെ സ്വീഡിഷ് താരം വിക്ടർ ഗ്യോകറസിനാണ്. വനിതകളിൽ ഇവ പാജോറും തെരഞ്ഞെടുക്കപ്പെട്ടു.

© Madhyamam

Madhyamam

Recent Posts

ചെമ്പട റിട്ടേൺസ്! ചെൽസിക്കും ബയേണിനും റയലിനും ജയം

മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…

7 hours ago

‘ഗംഭീറിന് അഹങ്കാരം, കോഹ്ലിയുടെ സ്ഥാനത്തെങ്കിലും താരത്തെ കളിപ്പിക്കാമായിരുന്നു…’; ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷവിമർശനം

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…

9 hours ago

സിക്സിൽ റെക്കോഡിട്ട് മന്ദാന, നേട്ടം കൈവരിക്കുന്ന ആദ്യ താരം; കീവീസിനെതിരെ വെടിക്കെട്ട് സെഞ്ച്വറി

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…

12 hours ago

അഡലെയ്ഡിലും ഇന്ത്യക്ക് തോൽവി; ഓസീസിന് പരമ്പര

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…

12 hours ago

രക്ഷകരായി രോഹിതും ശ്രേയസും; ഓസീസിന് 265 റൺസ് ലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ

അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…

16 hours ago

കോഹ്‍ലി വീണ്ടും ‘പൂജ്യൻ’, കരുത്തുകാട്ടി രോഹിത്; തകർച്ചക്കുശേഷം ഇന്ത്യ കരകയറുന്നു

അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…

18 hours ago