Premier League

PFA അവാർഡുകൾ പ്രഖ്യാപിച്ചു! ഫിൽ ഫോഡൻ മികച്ച താരം.

ഇന്നലെ നടന്ന പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷൻ (PFA) അവാർഡ് ചടങ്ങിൽ ഇംഗ്ലീഷ് ഫുട്ബോളിന്റെ മികച്ച താരങ്ങളെ തിരഞ്ഞെടുത്തു.

കഴിഞ്ഞ സീസണിലെ മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് പുരസ്കാരം നൽകിയതോടൊപ്പം, വർഷത്തിലെ മികച്ച ഇലവൻ താരങ്ങളുടെ പട്ടികയും പുറത്തിറക്കി. ആഴ്‌സണലിൽ നിന്ന് അഞ്ചും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് നാലും താരങ്ങൾ ഇടം നേടി.

  • ഗോൾക്കീപ്പർ: ഡേവിഡ് റയ്യ (ആർസണൽ)
  • ഡിഫെൻഡർമാർ: കൈൽ വാക്കർ (മാൻസിറ്റി), വെർജിൽ വാൻ ഡൈക്ക് (ലിവർപൂൾ), വില്ല്യാം സാലിബ, ഗബ്രിയേൽ മാഗൽഹായ്സ് (ഇരുവരും ആർസണൽ)
  • മിഡ്ഫീൽഡർമാർ: റോഡ്രി (മാൻസിറ്റി), ഡെക്ലാൻ റൈസ്, മാർട്ടിൻ ഒഡെഗാർഡ് (ഇരുവരും ആർസണൽ)
  • ഫോർവേഡ്മാർ: ഫിൽ ഫോഡൻ, എർലിംഗ് ഹാലൻഡ് (ഇരുവരും മാൻസിറ്റി), ഒല്ലി വാട്കിൻസ് (ആസ്റ്റൺ വില്ല)

വർഷത്തിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം (PFA Young player of the year) ചെൽസിയുടെ താരം കോൾ പാൽമറിന് ലഭിച്ചു. കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് 22 ഗോളും 11 അസിസ്റ്റും നൽകിയ താരമാണ് കോൾ പാൽമർ.

അതേസമയം വർഷത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം (PFA player of the year) മാൻസിറ്റിയുടെ ഫിൽ ഫോഡന് ലഭിച്ചു. 35 മത്സരങ്ങളിൽ നിന്ന് 19 ഗോളും 8 അസിസ്റ്റും നൽകിയ താരമാണ് ഫിൽ ഫോഡൻ.

Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

Share
Published by
Rizwan

Recent Posts

സൂ​പ്പ​ർ ക​പ്പി​ന് കളമുണരുന്നു; ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 30ന്

മ​ഡ്ഗാ​വ്: അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ 2025-26 സീ​സ​ണി​ന് തു​ട​ക്ക​മി​ട്ട് സൂ​പ്പ​ർ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച മു​ത​ൽ ഗോ​വ​യി​ൽ ന​ട​ക്കും. നാ​ല്…

1 hour ago

ര​ഞ്ജി ട്രോ​ഫി: സഞ്ജുവില്ലാത്ത കേ​ര​ളം പ​ഞ്ചാ​ബി​നെ​തി​രെ

ച​ണ്ഡി​ഗ​ഢ്: ര​ഞ്ജി ട്രോ​ഫി സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യോ​ട് സ​മ​നി​ല​യും ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡും വ​ഴ​ങ്ങി പോ​യ​ന്റു​ക​ൾ ന​ഷ്ട​മാ​യ കേ​ര​ള​ത്തി​ന്…

1 hour ago

ശ​നി മാ​റു​മോ?; നാണക്കേട് മാറ്റാൻ ഇന്ത്യ അവസാന ഏകദിനത്തിന്

സി​ഡ്നി: ശു​ഭ്മ​ൻ ഗി​ല്ലി​ന് ഏ​ക​ദി​ന ടീം ​നാ​യ​ക​നാ​യി സ​മ്പൂ​ർ​ണ തോ​ൽ​വി​യോ​ടെ അ​ര​ങ്ങേ​റാ​നാ​ണോ യോ​ഗ​മെ​ന്ന് ശ​നി​യാ​ഴ്ച​യ​റി​യാം. ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും…

2 hours ago

ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി അൽ നസ്ർ താരത്തിനൊപ്പം സെൽഫി; മലയാളി ആരാധകന് ജയിൽശിക്ഷ

പനാജി: എഫ്.സി ഗോവ-അൽ നസ്ർ മത്സരത്തിനിടെ ഗ്രൗണ്ടിൽ അതി​ക്രമിച്ച് കയറി അൽ നസ്ർ താരം ജാവോ ഫെലിക്സിനൊപ്പം സെൽഫിയെടുത്ത മലയാളി…

3 hours ago

നാല് തോൽവി; മൂന്ന് കളി മഴയെടുത്തു; സമ്പൂർണ തോൽവിയായി പാകിസ്താൻ പെൺപട പുറത്ത്

കൊളംബോ: ആശ്വസിക്കാൻ ഒരു ജയം എന്ന പാകിസ്താന്റെ സ്വപ്നവും മഴയെടുത്തതോടെ ഐ.സി.സി വനിതാ ഏകദിന ലോകകപ്പിൽ നാണംകെട്ട് മടക്കം. ആതിഥേയരായ…

3 hours ago

ഊബറിൽ കറങ്ങി ഇന്ത്യൻ താരങ്ങൾ; വി.ഐ.പി യാത്രക്കാരെ കണ്ട് ഞെട്ടി ഡ്രൈവർ -വിഡീയോ

അഡ്​ലയ്ഡ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയൻ പര്യടനത്തിനെത്തിയപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒരു വേറിട്ട വീഡിയോ ആണ്. അഡ്‍ലയ്ഡിൽ നടന്ന…

4 hours ago