Photo: premierleague.com
എത്തിഹാദ് മൈതാനത്ത് നടന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെ രണ്ടാം റൗണ്ടിൽ പുതുതായി പ്രീമിയർ ലീഗിലേക്ക് വന്ന ഇപ്സ്വിച്ചിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി.
ഏഴാം മിനിട്ടിൽ സ്മോഡിക്സിന്റെ ഗോളിലൂടെ ഇപ്സ്വിച്ചാണ് ആദ്യം ലീഡ് ചെയ്തത്. എന്നാൽ പിന്നീട് പത്ത് മിനിറ്റിനുള്ളിൽ കെവിൻ ഡി ബ്രൂയ്ൻ ഒരു ഗോളും ഹാലാൻഡ് രണ്ട് ഗോളുകളും നൽകി സിറ്റി സ്‌കോർ 3-1 എന്ന നിലയിൽ എത്തിച്ചു. മുൻ മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ അരിജാനെറ്റ് മുറിക് ഇപ്സ്വിച്ചിനായി അരങ്ങേറ്റം കുറിച്ചെങ്കിലും ചില പിഴവുകൾ വരുത്തി.
രണ്ടാം പകുതിയുടെ അവസാനത്തോടെ 88 ആം മിനിറ്റിൽ എർലിംഗ് ഹാലാൻഡ് സീസണിലെ തന്റെ ആദ്യ ഹാട്രിക്ക് പൂർത്തിയാക്കി. ഇതോടെ, രണ്ട് കളികളിൽ നിന്നായി നാല് ഗോളുകൾ നേടി ഗോൾ വേട്ടയിൽ ഒന്നാമതാണ് ഹാലാൻഡ്.
Manchester City – Ipswich – 4:1
Goals: Haaland 12, 16, 88, De Bruyne 14 – Szmodics 7.
മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ലിമിറ്റഡ് ഓവർ…
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…
അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…