ട്യൂറിൻ: ഇറ്റാലിയൻ ഫുട്ബോൾ ലോകത്തെ പ്രമുഖ ഗോൾ കീപ്പർമാരിൽ ഒരാളായ വോയ്ചെക്ക് ഷെസ്നി യുവന്റസുമായുള്ള കരാർ അവസാനിപ്പിച്ചു. ഇരുവരും തമ്മിലുള്ള പരസ്പര ധാരണയാണ് ഇതിലേക്ക് നയിച്ചത് എന്നാണ് ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിൽ പറയുന്നത്.
34 കാരനായ ഷെസ്നിക്കും യുവെന്റസിനും തമ്മിലുള്ള ഏഴ് വർഷത്തെ ബന്ധത്തിനാണ് ഇതോടെ വിരാമം ആകുന്നത്. ഇനിയും ഒരു വർഷത്തേക്ക് കരാർ ബാക്കിയുണ്ടായിരുന്നെങ്കിലും താരം ഇപ്പോൾ സ്വതന്ത്ര ഏജന്റാണ്. ഇറ്റാലിയൻ മാധ്യമങ്ങൾ ഷെസ്നിയെ ഇറ്റാലിയൻ ക്ലബ്ബ് മോൻസയും, സൗദി അറേബ്യൻ ക്ലബ്ബ് അൽ നാസറും തേടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read Also: പൗലോ ഡിബാല സൗദിയിലേക്ക്!
2006ൽ 15-ആം വയസ്സിൽ ആഴ്സണലിൽ ആയിരുന്നു ഷെസ്നിയുടെ കരിയർ ആരംഭിച്ചത്. പിന്നീട് ബ്രെന്റ്ഫോർഡിലും എഎസ് റോമയിലും ലോണിൽ പോയ ശേഷം 2017ലാണ് താരം യുവെന്റസിലെത്തിയത്.
252 മത്സരങ്ങളിൽ യുവന്റസിന് വല കാത്തു നിന്ന ഷെസ്നിക്ക് മൂന്ന് തവണ സീരി എ കിരീടവും മൂന്ന് തവണ കോപ്പ ഇറ്റാലിയയും സ്വന്തമാക്കിയിട്ടുണ്ട്. പോളണ്ടിന് 84 തവണ കളിച്ച താരമാണ് ഷെസ്നി. ഇതിനിടെ, യുവന്റസ് മോൺസയിൽ നിന്ന് ഗോൾ കീപ്പർ മിച്ചേൽ ദി ഗ്രിഗോറിയോയെ ടീമിലെത്തിച്ചിരുന്നു.
സിഡ്നി: ശുഭ്മൻ ഗില്ലിന് ഏകദിന ടീം നായകനായി സമ്പൂർണ തോൽവിയോടെ അരങ്ങേറാനാണോ യോഗമെന്ന് ശനിയാഴ്ചയറിയാം. ഇന്ത്യ-ആസ്ട്രേലിയ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും…
പനാജി: എഫ്.സി ഗോവ-അൽ നസ്ർ മത്സരത്തിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി അൽ നസ്ർ താരം ജാവോ ഫെലിക്സിനൊപ്പം സെൽഫിയെടുത്ത മലയാളി…
കൊളംബോ: ആശ്വസിക്കാൻ ഒരു ജയം എന്ന പാകിസ്താന്റെ സ്വപ്നവും മഴയെടുത്തതോടെ ഐ.സി.സി വനിതാ ഏകദിന ലോകകപ്പിൽ നാണംകെട്ട് മടക്കം. ആതിഥേയരായ…
അഡ്ലയ്ഡ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയൻ പര്യടനത്തിനെത്തിയപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒരു വേറിട്ട വീഡിയോ ആണ്. അഡ്‍ലയ്ഡിൽ നടന്ന…
ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായി ഒരുമാസമാകുമ്പോഴും ജേതാക്കളായ ഇന്ത്യക്ക് ഇതുവരെ ട്രോഫി കൈയിൽ കിട്ടിയിട്ടില്ല. ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട്…
പെർത്തിന് പിറകെ അഡലെയ്ഡിലും ഡക്കായ വിരാട് കോഹ്‍ലി ലോകകപ്പിന് മുമ്പ് പാഡഴിക്കുമോ? ക്രിക്കറ്റ് ലോകത്തിന് മുന്നിൽ രണ്ടു തവണ പൂജ്യനായ…