സ്പാനിഷ് ഇതിഹാസ താരം സെർജിയോ റാമോസ് തന്റെ കരിയറിലെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കിയ എതിരാളികളുടെ പേരുകൾ വെളിപ്പെടുത്തി.
ലോകകപ്പ് മുതൽ ചാമ്പ്യൻസ് ലീഗ് വരെ നേടിയ റാമോസ് എക്കാലത്തെയും മികച്ച പ്രതിരോധനിര താരങ്ങളിൽ ഒരാളാണ്. എന്നാൽ റൊണാൾഡീഞ്ഞോ, സാമുവൽ എറ്റോ, സലാറ്റൻ ഇബ്രാഹിമോവിച്ച് എന്നിവരാണ് തന്നെ ഏറ്റവും കുഴക്കിയ എതിരാളികളെന്ന് റാമോസ് പറഞ്ഞു.
“എനിക്ക്, ഏറ്റവും അപ്രതിരോധ്യമായത് റൊണാൾഡീഞ്ഞോ ആണ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ദിവസങ്ങളിൽ, ഏതൊരു പ്രതിരോധ താരത്തിനും അദ്ദേഹത്തെ നേരിടാൻ കഴിയില്ലായിരുന്നു,” ടെലഗ്രാഫി റാമോസിനെ ഉദ്ധരിച്ചു.
“എറ്റോയും ഇബ്രാഹിമോവിച്ചും അവരുടെ വേഗതയോ ശാരീരികക്ഷമതയോ ഉപയോഗിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചു,” റാമോസ് കൂട്ടിച്ചേർത്തു.
റാമോസ് 44 തവണ ലയണൽ മെസ്സിയുമായി ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും തന്റെ പട്ടികയിൽ മെസ്സിയുടെ പേര് പരാമർശിച്ചില്ല എന്നത് കൗതുകകരമാണ്. ഈ മത്സരങ്ങളിൽ 16 എണ്ണം റാമോസിന്റെ ടീമും 19 എണ്ണം മെസ്സിയുടെ ടീമും വിജയിച്ചു. 9 മത്സരങ്ങൾ സമനിലയിലായി.
2024-ൽ സെവിയ വിട്ടതിന് ശേഷം നിലവിൽ റാമോസ് ഒരു ക്ലബ്ബുമില്ലാതെയാണ്.
ഗുവാഹതി: ചരിത്രത്തിലാദ്യമായി ഐ.സി.സി ഏകദിന ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ച് ദക്ഷിണാഫ്രിക്കൻ ടീം. പതിറ്റാണ്ടുകളായി പുരുഷ ടീമിന് സാധിക്കാത്തത് ലോറ വോൾവാർട്ട്…
ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്ററും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന സർക്കാറിൽ മന്ത്രിയാകും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന…
കാൻബറ: ഇന്ത്യ-ആസ്ട്രേലിയ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറിൽ ഒരു…
മുംബൈ: ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യയുടെ സ്വന്തം ഹിറ്റ് മാൻ രോഹിത് ശർമ. 38…
കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നുവെന്ന പേരിൽ നടന്ന ഒരുക്കങ്ങളൊന്നും കേരള ഫുട്ബാൾ അസോസിയേഷനെ ആരും അറിയിച്ചിട്ടില്ലെന്ന്…
കാൻബറ: ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിനച്ചു. അഭിഷേക് ശർമയും…