യുവേഫ സൂപ്പർ കപ്പിൽ പി.എസ്.ജിക്കെതിരായ നിർണായക മത്സരത്തിന് വെറും ആറ് ദിവസം ബാക്കിനിൽക്കെ, ടോട്ടൻഹാം ഹോട്സ്പറിന് കനത്ത തിരിച്ചടി. പ്രീസീസൺ സൗഹൃദമത്സരത്തിൽ ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സ്പർസ് പരാജയപ്പെട്ടത്. ഈ സീസണിലെ അവരുടെ ആദ്യ തോൽവിയാണിത്.
മത്സരത്തിന്റെ തുടക്കം തന്നെ നാടകീയമായിരുന്നു. സ്പർസിന്റെ മുൻ നായകൻ ഹാരി കെയ്ൻ 12-ാം മിനിറ്റിൽ മൈക്കിൾ ഒലീസിന്റെ പാസിൽ നിന്ന് ബയേണിനായി ഗോൾ നേടി. എന്നാൽ വെറും രണ്ട് മിനിറ്റിന് ശേഷം ലഭിച്ച പെനാൽറ്റി കിക്ക് പുറത്തേക്കടിച്ച് കെയ്ൻ ആരാധകരെ നിരാശപ്പെടുത്തി. പിന്നീട്, കിംഗ്സ്ലി കോമാൻ (61-ാം മിനിറ്റ്), യുവതാരങ്ങളായ ലെനാർട്ട് കാൾ (17), ജോനാ കുസി അസാരെ (18) എന്നിവരും ബയേണിനായി വലകുലുക്കിയതോടെ സ്പർസിന്റെ പതനം പൂർത്തിയായി. പി.എസ്.ജിയെ നേരിടാനൊരുങ്ങുന്ന ടീമിന് ആത്മവിശ്വാസം തകർക്കുന്ന തോൽവിയാണിത്.
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…
അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…
അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…
വിരാട് കോഹ്ലിയും രോഹിത് ശർമയും പരിശീലനത്തിൽമെൽബൺ: അഡ്ലെയ്ഡ് ഓവലിൽ ജയിക്കാനുറച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്പരയും ടീമിൽ ഇടവും ഉറപ്പിക്കാൻ വെറ്ററൻ…
പനാജി: ഏഷ്യൻ കരുത്തരായ അൽനസ്ർ മുഖാമുഖം നിന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2 ഗ്രൂപ് പോരാട്ടത്തിൽ എഫ്.സി ഗോവ പൊരുതിത്തോറ്റു.…