Categories: Football

ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റി ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ ജയം

ഇഞ്ചുറി ടൈമിൽ ബ്രുണോ ഫെർണാണ്ടസ് നേടിയ പെനാൽറ്റി ഗോളിൽ ഓൾട്രഫോഡിൽ നടന്ന പ്രീമിയർ ലീഗിൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ ജയം. 3-2 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ ബേൺലിക്കെതിരെ ജയിച്ച് കയറിയത്. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു. ഓൺ ഗോളിലൂടെയാണ് മാഞ്ചസ്റ്റർ മുന്നിലെത്തിയത്.

27ാം മിനിറ്റി ബേൺലി താരം ജോഷ് കുള്ളന്റെ വകയായിരുന്നു മാഞ്ചസ്റ്ററിനുള്ള ഓൺ ഗോൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കസെമിറേ ഹെഡ് ചെയ്ത പന്ത് ക്രോസ്ബാറിൽ തട്ടി തിരിച്ചുവന്ന് കുള്ളന്റെ ശരീരത്തിൽ തട്ടി വലയിലാവുകയായിരുന്നു.

55ാം മിനിറ്റൽ ലയൽ ഫോസ്റ്ററിന്റെ ഗോളിൽ ബേൺലി ഒപ്പം പിടിച്ചു. എന്നാൽ, ബേൺലിയുടെ ഗോൾ സന്തോഷത്തിന് അധിക ആയുസുണ്ടായില്ല. ഡാലോട്ടിന്റെ പാസിൽ നിന്നും ബ്രയാൻ എംബ്യൂമോ ഒരു ഗോൾ നേടി മാഞ്ചസ്റ്ററിന് ലീഡ് നേടി. 66ാം മിനിറ്റിൽ ജെയ്ഡൺ ആന്റണി നേടിയ ഗോളിൽ ബേൺലി വീണ്ടും സമനില പിടിച്ചു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് സ്റ്റേഡിയം നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ജെയ്ഡൺ ആന്റണി അമദിന്റെ ഷർട്ടിൽ പിടിച്ച് വലിച്ചത് വാർ പരിശോധനയിൽ പെനാൽറ്റി അനുവദിച്ചു. ബ്രൂണോ ഫെർണാണ്ടസ് പിഴവുകളില്ലാതെ പെനാൽറ്റി കിക്ക് വലയിലെത്തിച്ച് മാഞ്ചസ്റ്ററിന് നിർണായക ജയം സമ്മാനിച്ചു. സീസണിലെ യുണൈറ്റഡിന്റെ ആദ്യ ജയമാണിത്.

ഇ.എഫ്.എല്ലിൽ നാലാം ഡിവിഷൻ ക്ലബിനോട് തോറ്റു; നാണംകെട്ട് മടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിട്ട് പന്ത് തട്ടുന്ന മാഞ്ചസ്റ്റർ യുണറ്റൈഡിന് കനത്ത തിരിച്ചടിയായി ഇ.എഫ്.എൽ കപ്പിലെ ഗ്രിംസ്ബി ടൗണിനെതിരായ പരാജയം. സഡൻ ഡത്തിലാണ് നാലാം ഡിവിഷൻ ടീമിനോടുള്ള മാഞ്ചസ്റ്ററിന്റെ ഞെട്ടിക്കുന്ന പരാജയമുണ്ടായത്. ഇതോടെ ടൂർണമെന്റിൽ നിന്നും മാഞ്ചസ്റ്റർ പുറത്തായി. കളി തുടങ്ങി 22ാം മിനിറ്റി​ൽ തന്നെ ഗ്രിംസ്ബി ടൗൺ മാഞ്ചസ്റ്ററിനെ ഞെട്ടിച്ചു. 30ാം മിനിറ്റിൽ മാഞ്ചസ്റ്ററിന് ഗ്രിംസ്ബി ടൗൺ രണ്ടാമത്തെ പ്രഹരവുമേൽപ്പിച്ചു. ടയറെൽ വാരന്റെ ഗോളിൽ ടീം 2-0ത്തിന് മുന്നിലെത്തി.

എന്നാൽ, രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ തിരിച്ചടിച്ചു. 75ാം മിനിറ്റിൽ ബ്രയാൻ ബാവുമയിലൂടെയാണ് മാഞ്ചസ്റ്റർ ആദ്യ ഗോൾ നേടുന്നത്. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ഹാരി മഗ്വയർ മാഞ്ചസ്റ്ററിനെ സമനിലയിലെത്തിച്ചു. ഒടുവിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീക്കി. ഇരു ടീമുകളും ആദ്യത്തെ രണ്ട് കിക്കുകളും പിഴവുകളില്ലാതെ വലയിലെത്തിച്ചു. എന്നാൽ, ഗ്രിംസ്ബിയുടെ മൂന്നാം കിക്ക് മാഞ്ചസ്റ്ററിന്റെ ഗോൾകീപ്പർ സേവ് ചെയ്തു. മൂന്നാം കിക്ക് വലയിലെത്തിച്ച് ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ മുന്നിലെത്തി.

എന്നാൽ, അഞ്ചാം കിക്കെടുത്ത മാഞ്ചസ്റ്ററിശന്റ മാത്യുസ് കുൻഹക്ക് പിഴച്ചതോടെ ഷൂട്ടൗട്ട് സമനിലയിലായി മത്സരം സഡൻ ഡത്തിലേക്ക് നീങ്ങി. സഡൻ ഡത്തിൽ മാഞ്ചസ്റ്ററിനായി കിക്കെടുത്ത ബാവുമക്ക് പിഴച്ചു. ഇതോടെ ഇ.എഫ്.എല്ലിൽ നാലാം ഡിവിഷൻ ക്ലബിനോട് തോൽവി വഴങ്ങി പുറത്തേക്ക് പോകേണ്ട ഗതികേടിലേക്ക് മാഞ്ചസ്റ്റർ എത്തി.

കഴിഞ്ഞ 65 വർഷത്തി​നിടെ ഇ.എഫ്.എല്ലിൽ ഏറ്റവും മോശം പുറത്താകലാണ് മാഞ്ചസ്റ്ററിന് ഉണ്ടാവുന്നത്. ഇതുവരെ ടൂർണമെന്റിൽ നാലാം ഡിവിഷൻ ക്ലബിനോട് മാഞ്ചസ്റ്റർ തോറ്റിട്ടില്ല. ആറ് തവണ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇ.എഫ്.എൽ കപ്പിൽ മുത്തമിട്ടിട്ടുണ്ട്. 1991-92, 2005-2006, 2008-2009, 2009-2010, 2016-17, 2022-23 സീസണുകളിലാണ് മാഞ്ചസ്റ്റർ കിരീടം നേടിയത്.

© Madhyamam

Madhyamam

Recent Posts

സിക്സിൽ റെക്കോഡിട്ട് മന്ദാന, നേട്ടം കൈവരിക്കുന്ന ആദ്യ താരം; കീവീസിനെതിരെ വെടിക്കെട്ട് സെഞ്ച്വറി

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി…

2 hours ago

അഡലെയ്ഡിലും ഇന്ത്യക്ക് തോൽവി; ഓസീസിന് പരമ്പര

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ്…

3 hours ago

രക്ഷകരായി രോഹിതും ശ്രേയസും; ഓസീസിന് 265 റൺസ് ലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ

അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട…

7 hours ago

കോഹ്‍ലി വീണ്ടും ‘പൂജ്യൻ’, കരുത്തുകാട്ടി രോഹിത്; തകർച്ചക്കുശേഷം ഇന്ത്യ കരകയറുന്നു

അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ…

9 hours ago

അഡ്‍ലെയ്ഡിൽ ജയിക്കണം; ഇന്ത്യ- ഓസീസ് രണ്ടാം ഏകദിനം ഇന്ന്

വി​രാ​ട് കോ​ഹ്‍ലി​യും രോ​ഹി​ത് ശ​ർ​മ​യും പ​രി​ശീ​ല​ന​ത്തി​ൽമെ​ൽ​ബ​ൺ: അ​ഡ്‍ലെ​യ്ഡ് ഓ​വ​ലി​ൽ ജ​യി​ക്കാ​നു​റ​ച്ച് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്നു. പ​ര​മ്പ​ര​യും ടീ​മി​ൽ ഇ​ട​വും ഉ​റ​പ്പി​ക്കാ​ൻ വെ​റ്റ​റ​ൻ…

13 hours ago

അ​ൽ​ന​സ്റിനോട് പൊരുതി തോറ്റ് എ​ഫ്.​സി ഗോ​വ, 2-1

പ​നാ​ജി: ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ അ​ൽ​ന​സ്ർ മു​ഖാ​മു​ഖം നി​ന്ന എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 ഗ്രൂ​പ് പോ​രാ​ട്ട​ത്തി​ൽ എ​ഫ്.​സി ഗോ​വ പൊ​രു​തി​ത്തോ​റ്റു.…

22 hours ago